പണം മോഷ്ടിച്ചെന്നാരോപിച്ച് പരസ്യ ദേഹപരിശോധന; മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

അധ്യാപികയുടെ പണം മോഷ്ടിച്ചെന്നാരോപിച്ച് പരസ്യമായി ദേഹ പരിശോധന നടത്തിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ കദംപുരയിലാണ് സംഭവം നടന്നത്. അധ്യാപികയുടെ ബാഗിൽ നിന്ന് 2000 രൂപ കാണാതായതിന് പിന്നാലെ വിദ്യാർത്ഥിനിക്ക് നേരെ മോഷണക്കുറ്റം ആരോപിക്കുകയും പരസ്യ വിചാരണ നടത്തുകയുമായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 15-നായിരുന്നു മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്.

Also Read; ‘നിങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയാണോ വാദിക്കുന്നത്’; ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

നാല് പത്താം ക്ലാസ് വിദ്യാർത്ഥികളെയും ഒരു എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെയുമാണ് അധ്യാപികയായ ജയശ്രീ ഇത്തരത്തിൽ ദേഹപരിശോധനക്ക് വിധേയരാക്കിയത്. ശേഷം അടുത്തുള്ള ക്ഷേത്രത്തിൽ കൊണ്ടുപോയി മോഷണം ചെയ്തിട്ടില്ലെന്ന് സത്യം ചെയ്യിപ്പിക്കുകയും ചെയ്തു. മോഷണക്കുറ്റം ആരോപിച്ചതിലും, പരസ്യ ദേഹപരിശോധനയിലുമെല്ലാം മനം നൊന്ത് വീട്ടിലെത്തിയ ഉടൻ തന്നെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. അധ്യാപിക ജയശ്രീക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ബാഗൽകോട്ട് റൂറൽ പൊലീസ് അറിയിച്ചു.

Also Read; ‘കോൺഗ്രസ് മുക്ത ബിജെപിക്കായി പോരാടേണ്ട അവസ്ഥ’; വർഷങ്ങളായി ബിജെപിയിൽ പ്രവർത്തിക്കുന്നവരെ നേതൃത്വം അവഗണിക്കുന്നുവെന്ന് സി കെ പത്മനാഭൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News