തകർപ്പൻ ഡാൻസുമായി അധ്യാപകർ; അമ്പരന്ന് സോഷ്യൽ മീഡിയ

സ്കൂളുകളിലും കോളേജികളിലും കലാപരിപാടികളും ഡാൻസുമൊക്കെ പതിവാണ്. പലപ്പോഴും സോഷ്യൽ മീഡിയ തുറക്കുമ്പോൾ കോളേജ് പരിപാടികളുടെയും ഡാൻസ് വീഡിയോകളുടെയും കുത്തൊഴുക്ക് ആയിരിക്കും. അത്തരത്തിലൊരു ഡാൻസ് വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. വീഡിയോയുടെ പ്രത്യേകത എന്തെന്നാൽ, അതിൽ ഡാൻസ് കളിക്കുന്നത് വിദ്യാർത്ഥികളല്ല, അധ്യാപകരാണ്…! സാറമ്മാരുടെ ആ ഡാൻസ് വീഡിയോക്ക് ഇതിനോടകം തന്നെ ആരാധകത്തിരക്ക് ആണ്.

Also Read: സ്‌കൂളില്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു; മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

നൃത്തം ചെയ്യാനെത്തുന്ന വിദ്യാർത്ഥിയോട് നിർത്താനാവശ്യപ്പെടുന്ന അന്നൗൺസ്‌മെന്റോട് കൂടെയാണ് പരിപാടിയുടെ തുടക്കം. അതിന് ശേഷം അധ്യാപകരെ നൃത്തം ചെയ്യാനായി സ്റ്റേജിലേക്ക് വിളിക്കുന്നു. പിന്നെ അധ്യാപകനും വിദ്യാർത്ഥിയുമായുള്ള ഡാൻസ്. ഹീറോ നമ്പർ 1 എന്ന ഹിറ്റ് ബോളിവുഡ് സിനിമയില്‍ നിന്നുള്ള ഗാനത്തിനാണ് അധ്യാപകന്‍ ഡാൻസ് കളിച്ചത്. ‘സാറായാൽ ഇങ്ങനെ വേണമെന്നും’, ‘പരിപാടി സാർ കൊണ്ടുപോയി’ എന്നുമൊക്കെയാണ് വീഡിയോക്ക് താഴെയുള്ള കമെന്റുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News