പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍

പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍. വയനാട് പുല്‍പ്പള്ളി സ്വദേശിയായ റീജോ എന്ന അഗസ്റ്റിന്‍ ജോസാണ് സമാന രീതിയിലുള്ള കുറ്റത്തിന് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് പുല്‍പള്ളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Also Read- പതിനൊന്ന് ബ്രദേഴ്‌സിന് ‘ഒരനിയത്തി പ്രാവ്’; വൈറലായി വിവാഹ വീഡിയോ

ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ സെന്റര്‍ അധ്യാപകനായ റീജോ ക്ലാസില്‍ വെച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സമാന സ്വഭാവമുള്ള കുറ്റങ്ങള്‍ ചെയ്തതിന് ജാമ്യത്തിലിറങ്ങി വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നയാളാണ് റീജോ.

Also Read- മാവേലിക്കരയിലെ ആറ് വയസുകാരിയുടെ കൊലപാതകം; പ്രതി മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News