പള്ളിയില്‍ വച്ച് പരിചയം, 15കാരനെ പീഡിപ്പിച്ച് 26കാരി അധ്യാപിക; ഒടുവില്‍ അറസ്റ്റ്

യുഎസില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് അധ്യാപിക അറസ്റ്റില്‍. അര്‍കാന്‍സാസ് പള്ളിയില്‍ വച്ച് പരിചയപ്പെട്ട വിദ്യാര്‍ത്ഥിയെ 26കാരിയായ റീഗന്‍ ഗ്രേ 2020 മുതല്‍ പീഡനത്തിന് ഇരയാക്കിയിരുന്നു എന്നാണ് വിവരം. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ് ചര്‍ച്ചില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്.

ALSO READ:  അമേഠി, റായ്ബറേലി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെന്ന് കോണ്‍ഗ്രസ്; കാത്തിരിപ്പ് അവസാനിക്കുന്നു

മകന്റെ ഫോണില്‍ അധ്യാപികയുടെ നിരവധി നഗ്ന ചിത്രങ്ങള്‍ രക്ഷകര്‍ത്താക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ വിവരം പള്ളിയിലെ പാസ്റ്ററെ അറിയിച്ചു. ഇതോടെ ഇവരെ വോളന്റിയര്‍ സ്ഥാനത്ത് നിന്നും സസ്‌പെന്റ് ചെയ്തു. പിന്നീട് ഇവര്‍ സ്‌നാപ്പ്ചാറ്റില്‍ കുട്ടിയ്ക്ക് സന്ദേശം അയക്കുന്നതായി കണ്ടെത്തി. ഇവരുടെ വീട്ടിലും കാറിലും വച്ച് കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം. 2023ല്‍ നടന്ന കൗണ്‍സിലിംഗില്‍ ഇവര്‍ കുറ്റസമ്മതം നടത്തിയതായി എഫ്ബിഐയെ പള്ളി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ALSO READ:  പാര്‍ശ്വഫലം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം; കോവിഷീല്‍ഡിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ലിറ്റില്‍ റോക്ക് ക്രിസ്ത്യന്‍ അക്കാദമിയില്‍ അധ്യാപികയായ യുവതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് ലൈംഗികാതിക്രമ കുറ്റം ചുമത്തി. അറസ്റ്റിലായ പ്രതിയെ 20,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News