സ്കൂളിൽ അധ്യാപിക ശിക്ഷയായി സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു; നാലാം ക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

സ്കൂളിൽ അധ്യാപിക ശിക്ഷയായി സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് നാലാം ക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ജാജ്പൂർ ജില്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള സൂര്യ നാരായൺ നോഡൽ അപ്പർ പ്രൈമറി സ്‌കൂളിലാണ് സ്കൂളിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാർത്ഥിയായ പത്ത് വയസുകാരൻ രുദ്ര നാരായൺ സേത്തിയാണ് മരിച്ചത്.

also read: മറ്റുള്ളവര്‍ക്ക് പ്രകാശമായ നോഹയെന്ന 15 -കാരന്‍ ഓർമയായി, ചാരിറ്റിക്ക് വേണ്ടി ആ മിടുക്കന്‍ സമാഹരിച്ചത് മൂന്നുകോടിയോളം രൂപ

ചൊവ്വാഴ്ച രുദ്രയും മറ്റ് ഏഴ് വിദ്യാർത്ഥികളും സ്കൂളിൽ പുസ്തകങ്ങൾ കൊണ്ടുവരാൻ മറന്നിരുന്നു. തുട‍ര്‍ന്ന് അധ്യാപികയായ ജ്യോതിര്‍മയി പാണ്ടെ ശിക്ഷയായി വിദ്യാര്‍ത്ഥികളോട് സിറ്റ് അപ്പ് ചെയ്യാൻ നിര്‍ദേശിച്ചു. കുറച്ചുനേരം സിറ്റ് അപ്പ് എടുത്തതോടെ രുദ്ര നാരായണൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. തുട‍ര്‍ന്ന് ഡോക്ട‍ര്‍ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫ‍ര്‍ ചെയ്തു. എസ്സിബി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പ്രമീള പാണ്ടെ പറഞ്ഞു.

also read: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024; അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി

ബുധനാഴ്ച അഡീഷണൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പ്രവരഞ്ജൻ പതി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്‌കൂളിലെത്തിയിരുന്നു. റിപ്പോർട്ട് ഉടൻ ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കുമെന്നുംഅറിയിച്ചു. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് ജാജ്പൂർ ജില്ലാ കളക്ടർ ചക്രവർത്തി സിംഗ് റാത്തോഡും പ്രതികരിച്ചതായി റിപ്പോ‍ര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News