വീഡിയോ കോൾ ചെയ്യുന്നതിനിടെ വിദ്യാർഥിയോട് ലൈം​ഗികത ആവശ്യപ്പെട്ട് അധ്യാപകൻ; റെക്കോർഡ് ചെയ്ത് വൈറലാക്കി പെൺകുട്ടി

വീഡിയോ കോൾ ചെയ്യുന്നതിനിടെ വിദ്യാർഥിയോട് ലൈം​ഗികത ആവശ്യപ്പെട്ട് അധ്യാപകൻ. ലഖ്‌നൗവിലാണ് സംഭവം. മോശം സംസാരം തുടർന്നതോടെ പെൺകുട്ടി പ്രൊഫസറുടെ വീഡിയോ റെക്കോർഡ് ചെയ്ത് വൈറലാക്കുകയായിരുന്നു. ജൗൻപൂരിലെ വിബിഎസ് പൂർവാഞ്ചൽ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌ത കോളേജിലെ പ്രൊഫസറാണ് പഠിപ്പിക്കുന്ന വിദ്യാർഥിയോട് യാതൊരു ലജ്ജയുമില്ലാതെ ലൈംഗിക താൽപര്യം തുറന്ന് പറയുകയും പെൺകുട്ടിയെ നിർബന്ധിക്കുന്നതും. അധ്യാപകന്റെ തനി നിറം തുറന്നു കാണിക്കാൻ പെൺകുട്ടി തന്നെ സംഭാഷണം റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ആയിരുന്നു. ജൗൻപൂർ പൊലീസ് വീഡിയോയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here