പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് ശാസിച്ചു; അധ്യാപകനെ കുത്തിപ്പരുക്കേല്‍പിച്ച് വിദ്യാര്‍ത്ഥി; ഗുരുതര പരുക്ക്

പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് ശാസിച്ച അധ്യാപകനെ കുത്തിപ്പരുക്കേല്‍പ്പിച്ച് വിദ്യാര്‍ത്ഥി. മുംബൈയിലാണ് സംഭവം നടന്നത്. എന്‍ട്രന്‍സ് പരിശീലന ക്ലാസ് അധ്യാപകന്‍ രാജു താക്കൂ(26)നാണ് കുത്തേറ്റത്. ആക്രമണത്തില്‍ രാജു താക്കൂറിന് ഗുരുതര പരുക്കേറ്റു.

also read- ‘നീറ്റ് എന്ന തടസം ഇല്ലാതാക്കും; ആത്മഹത്യാ പ്രവണതകള്‍ ഉണ്ടാകരുത്’: എം കെ സ്റ്റാലിന്‍

മുംബൈയിലെ മിറ റോഡില്‍ വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. മിറ റോഡിലെ തെങ്കരാര്‍പാറയില്‍ താക്കൂര്‍ അക്കാദമി എന്ന പേരില്‍ രാജു എന്‍ട്രന്‍സ് പരിശീലന കേന്ദ്രം നടത്തുന്നുണ്ട്. ഇതിന് പുറമേ എട്ട്, മുതല്‍ പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനുമെടുക്കുന്നുണ്ട്. അധ്യാപകനെ കുത്തിപ്പരുക്കേല്‍പിച്ച വിദ്യാര്‍ത്ഥിയെ കറക്ഷന്‍ ഹോമിലേക്ക് മാറ്റി.

also read- അധികമായി വന്ന വൈദ്യുതി ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട പിതാവിന് ക്രൂരമര്‍ദനം; മകന്‍ അറസ്റ്റില്‍

മറ്റ് കുട്ടികളോട് സംസാരിച്ചു നില്‍ക്കുമ്പോഴാണ് രാജുവിന് കുത്തേറ്റത്. രാജുവിനെ കുത്തുന്നത് തടയാന്‍ മറ്റ് വിദ്യാര്‍ത്ഥികളും ശ്രമിച്ചു. എന്നാല്‍ കുട്ടി അധ്യാപകന്റെ വയറ്റിലും പുറത്തും തുരുതുരെ കത്തികൊണ്ടു കുത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. രാജു താക്കൂറിനെ ആശുപത്രിയിലേക്കും കൊണ്ടുപോയി. പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ കുട്ടിയുടെ കൈയില്‍ നിന്ന് കുത്താനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News