സ്‌കൂളിൽ തമിഴ് സംസാരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിയുടെ ചെവി വലിച്ചുകീറി അധ്യാപികയുടെ ക്രൂരത. അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയുടെ ചെവി വലിച്ചുകീറിയെന്ന പരാതിയിൽ അധ്യാപിക നായകിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവൊട്ടിയൂർ സ്വദേശികളുടെ മകൻ 10 വയസുകാരൻ മിത്രനാണ് അധ്യാപികയുടെ ആക്രമണത്തിൽ പരിക്കേറ്റത്. സ്‌കൂളിൽ വെച്ച് കുട്ടി വീണുവെന്നും പരിക്കേറ്റുവെന്നുമായിരുന്നു മാതാപിതാക്കൾക്ക് ലഭിച്ച വിവരം. ഇതേതുടർന്ന് മാതാപിതാക്കൾ സ്‌കൂളിലെത്തിയപ്പോഴാണ് ചെവി മുറിഞ്ഞുതൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് കുട്ടിയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി.
ഇതിനു ശേഷം കുട്ടി യഥാർത്ഥ കാരണം വെളിപ്പെടുത്തി. കളിക്കുന്നതിനിടെ സഹപാഠിയോട് തമിഴിൽ സംസാരിച്ചതിന്റെ പേരിലാണ് അധ്യാപിക തന്റെ ചെവി പിടിച്ചുവലിച്ചതെന്നു കുട്ടി അമ്മയോട് പറഞ്ഞു. ഇതിൽ പ്രകോപിതരായ രക്ഷിതാക്കൾ സ്‌കൂളിലെത്തി ബഹളമുണ്ടാക്കി. അധ്യാപിക കൂടി തട്ടിക്കേറിയതോടെ കുട്ടിയുടെ അമ്മ ഇവരെ മർദ്ദിച്ചുവെന്നും പരാതിയുണ്ട്. ന്നാലെയാണ് മാതാപിതാക്കൾ റോയപുരം പൊലീസിൽ പരാതി നൽകിയത്. മർദിച്ചെന്ന് ആരോപിച്ച് അധ്യാപികയും ചികിത്സ തേടി.
Also Read; ‘ആ മത്സ്യം ഇനിയില്ല’ ഏറെ വർഷത്തെ ഗവേഷണങ്ങളും ഫലം കണ്ടില്ല; സമ്പൂർണ വംശനാശം സംഭവിച്ചുവെന്ന് കണ്ടെത്തൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here