സ്കൂൾ അധ്യാപകൻ യുവാവിനെ കത്തികൊണ്ട് ആക്രമിച്ചു; സംഭവം ഉത്തർപ്രദേശിൽ

up teacher attacked young man

ഉത്തർപ്രദേശിലെ അപ്പർ പ്രൈമറി സ്‌കൂളിൽ അധ്യാപകൻ യുവാവിനെ കത്തികൊണ്ട് ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. മർദിച്ചതായി പരാതി നൽകാൻ സ്‌കൂളിലെത്തിയ ഷക്കീൽ എന്ന യുവാവിനെയാണ് അധ്യാപകൻ കത്തികൊണ്ട് ആക്രമിച്ചത്.

ഉത്തർപ്രദേശിലെ ബരാബങ്കിയിലെ സുബേഹ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ടികർഹുവ ഗ്രാമത്തിലെ അപ്പർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഡിസംബർ 7 ശനിയാഴ്ചയാണ് അസ്വസ്ഥജനകമായ ഈ സംഭവം നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മർദിച്ചതായി പരാതി നൽകാൻ സ്‌കൂളിലെത്തിയ ഷക്കീൽ എന്ന യുവാവിനെ അധ്യാപകൻ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

അധ്യാപകന്റെ അക്രമാസക്തമായ പ്രതികരണം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം പ്രദേശത്ത് വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്.

News summary; Teacher Attacks Youth With Knife at Upper Primary School in Uttar Pradesh, Disturbing Video Surfaces

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News