പത്തനംതിട്ടയിൽ മൂന്നാം ക്ലാസ്സുകാരിയെ ചൂരൽ കൊണ്ട് തല്ലി അധ്യാപകൻ; പിന്നാലെ അറസ്റ്റ്

പത്തനംതിട്ട ഇടയാറന്മുളയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ചൂരൽ വടി ഉപയോഗിച്ച് അടിച്ച സംഭവത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി. ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്കൂളിലെ അധ്യാപകൻ ബിനോജാണ് തിങ്കളാഴ്ചയാണ് വിദ്യാർത്ഥിനിയെ ചൂരൽ കൊണ്ട് മർദ്ദിച്ചത്.

Also Read: പര്‍ദ്ദ ധരിച്ചുകൊണ്ട് റെയില്‍വേ സ്റ്റേഷനിലെത്തി നടി; കണ്ണുകള്‍ കാണുമ്പോള്‍ തിരിച്ചറിയാമെന്ന് കമന്റുകള്‍; വീഡിയോ

മൂന്നാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ അധ്യാപകൻ നിലത്തിരുത്തുകയും ചൂരൽക്കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി.കുട്ടി തന്നെയാണ് ഇക്കാര്യം വീട്ടുകാരോട് പറഞ്ഞത്.
വിദ്യാർഥിനിക്ക് ഇതിനുമുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കുടുംബം
പൊലീസ് നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം, കുട്ടിയുടെ കൈയ്യിൽ ബോധപൂർവ്വം താൻ മർദിക്കാൻ ശ്രമിച്ചിട്ടില്ല എന്നാണ് അധ്യാപകൻ ബിനോജ് പൊലീസിന് നൽകിയ മൊഴി.ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ആറന്മുള പോലീസ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

Also Read: ‘കുക്കികൾ കുടിയാന്മാരാണ്, അവർ തുടച്ചുനീക്കപ്പെടും’: മെയ്തേയ് നേതാവിന്റെ പ്രസ്താവന വൈറലാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News