തൃശ്ശൂര്‍ അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപകന് ക്രൂരമര്‍ദ്ദനം. സഹപ്രവര്‍ത്തകയായ അധ്യാപികയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. അഞ്ചംഗ സംഘം അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ ഷൊര്‍ണൂര്‍ സ്വദേശികളായ അഞ്ച് യുവാക്കളെ ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് എത്തിയതാണ് അധ്യാപകരും കുട്ടികളും.
അതേസമയം കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് നടക്കാവ് പൊലീസിന്റെ പിടിയിലായിരുന്നു. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിയായ പെൺകുട്ടിക്ക് നേരെ ഇന്ന് പുലർച്ചെ ആയിരുന്നു ഇയാളുടെ അതിക്രമം നടന്നത്. ബസ് കോഴിക്കോട് എത്തിയപ്പോൾ പെൺകുട്ടി പരാതിപ്പെടുകയായിരുന്നു.
Also read: നിയമസഭ പുസ്തകോത്സവം; ഇന്ന് തിരിതെളിയും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹസ്സനിലേക്ക് പോകുന്ന ബസിൽ വെച്ചാണ് അതിക്രമം നടത്തിയത്. എടപ്പാളിനും കോഴിക്കോടിനും ഇടയിൽ വെച്ച് മോശം രീതിയിൽ പെരുമാറി എന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ പരാതിയിന്മേലാണ് പൊലീസിന്റെ നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here