കോടിയേരി ബാലകൃഷ്ണനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികക്ക് പിഴയടക്കാന്‍ ശിക്ഷ

അന്തരിച്ച സിപിഐ(എം) നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികക്ക് 500 രൂപ പിഴയടക്കാന്‍ ശിക്ഷ. കോടിയേരിയുടെ വിയോഗ വാര്‍ത്ത പ്രസിദ്ധീകരിച്ച സ്വകാര്യ ചാനലിന്റെ ഫേസ് ബുക്ക് പേജില്‍ കമന്റിട്ടതിന്റെ പേരില്‍ നല്‍കിയ പരാതിയില്‍, വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിഴ ശിക്ഷ വിധിച്ചത്.

READ ALSO:‘മഞ്ചേശ്വരത്തുനിന്നും തുടങ്ങാം…’; മനോഹരമായ റോഡുകളുടെ ആകാശദൃശ്യങ്ങൾ; വീഡിയോ പങ്കു വെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

കൂത്തുപറമ്പ് തൊക്കിലങ്ങാടി എച്ച് എസ് എസ് അധ്യാപികയാണ്, ഏറാമല സ്വദേശിനി കെ വി ഗിരിജ. ‘ഒരു കൊടും വിഷം തീര്‍ന്നു, ഇനി ഒരു കൊടും വിഷം കൂടി തീരാനുണ്ട്’എന്നതായിരുന്നു ഗിരിജയുടെ പോസ്റ്റ്. കൂത്തുപറമ്പ് സ്വദേശി വി ജിജോ നല്‍കിയ പരാതിയില്‍ എടച്ചേരി പൊലീസ് ഗിരിജക്കെതിരെ കേസെടുത്തിരുന്നു.

READ ALSO:വില്യം രാജകുമാരന്‍ ‘സെക്‌സിയസ്റ്റ് ബാള്‍ഡ് മാന്‍ 2023’; പ്രതിഷേധം കനക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News