ഇസ്രയേലിനെ വിമർശിച്ച അധ്യാപകൻ തടവിൽ

ഇസ്രയേൽ അധിനിവേശം ഗാസയെ കുരുതിക്കളമാക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു അധ്യാപകൻ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ രീതിയെ വിമർശിച്ചതിനെ തുടർന്ന് തടവിലാക്കപ്പെട്ടു.
ചരിത്ര അധ്യാപകനായ മെയർ ബറൂച്ചിനെയാണ്‌ തടവിലാക്കിയത്. കഴിഞ്ഞ നവംബറിൽ ഏകാന്ത തടവാണ് വിധിക്കപ്പെട്ടത്. സമൂഹ മാധ്യമത്തിൽ ഇസ്രയേൽ ഗാസയിൽ നടത്തുന്ന അതിക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച്‌ അധ്യാപകൻ പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹത്തെ അധ്യാപക ജോലിയിൽനിന്ന് പിരിച്ചുവിട്ടത്.

ALSO READ: ഇസ്രയേല്‍ അധിനിവേശം നൂറാം ദിവസത്തില്‍; ഗാസയില്‍ ആക്രമണം തുടരുമെന്ന് നെതന്യാഹു

അൽ-ഖുദിന്റെ കുപ്രസിദ്ധമായ “റഷ്യൻ കോമ്പൗണ്ട്” ജയിലിൽ ഒരു മാസത്തിനുള്ളിൽ ഏകാന്ത തടവിലിടുകയും ചെയ്തു.

ഇസ്രായേലിൽ ഇത് മന്ത്രവാദിനി വേട്ടയുടെ കാലമാണ്:ഗാസയിലെ മരണത്തെക്കുറിച്ച് ഫെയ്‌സ്‌ബുക് പോസ്റ്റിലൂടെ ആശങ്കരേഖപ്പെടുത്തി.
നിശബ്‌ദരാക്കാനാണ്‌ ഇസ്രയേൽ ശ്രമിക്കുന്നതെന്ന്‌ ജയിൽ മോചിതനായ മെയർ അന്താരാഷ്ട്രമാധ്യമത്തോട് പറഞ്ഞു. “സന്ദേശം വളരെ വ്യക്തമാണ്: നിശബ്ദത പാലിക്കുക, ശ്രദ്ധിക്കുക''– എന്ന് അധ്യാപകൻ കൂട്ടിച്ചേർത്തു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News