പഠിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; മധ്യപ്രദേശില്‍ അധ്യാപകനെതിരെ കേസ്

മധ്യപ്രദേശില്‍ പഠിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച അധ്യാപകനെതിരെ കേസ്. അധ്യാപക ദിനത്തിലാണ് രാജ്യത്തിന് നാണക്കേടായ സംഭവം. പഠിച്ചില്ലെന്ന് ആരോപിച്ചാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിയുടെ മുടി കത്രിക ഉപയോഗിച്ച് മുറിച്ചതെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ പ്രചരിക്കുന്നുണ്ട്.

ALSO READ:ആള് കുഞ്ഞൻ, ഗുണങ്ങൾ ഏറെ… ബേബി ക്യാരറ്റ് ചില്ലറക്കാരനല്ല; കൂടുതൽ അറിയാം!

വീര്‍ സിഹ് മേധ എന്ന അധ്യാപകനെതിരെയാണ് കേസ്. സ്‌കൂളില്‍ നിന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ കളക്ടര്‍ രാജേഷ് ബേഥം അറിയിച്ചു. സെമല്‍ഖേദിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

ALSO READ:യുവാവ് വീടിനുള്ളിൽ കഴുത്തറത്ത് മരിച്ച നിലയിൽ ; സംഭവം തിരുവനന്തപുരത്ത്

മുടി മുറിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി അലമുറയിട്ട് കരഞ്ഞു. ഇതുകേട്ട് സ്‌കൂളിലേക്ക് പ്രദേശവാസികള്‍ ഓടിയെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കൈയില്‍ കത്രികയുമായി പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ചുനില്‍ക്കുന്ന നില്‍ക്കുന്ന അധ്യാപകന്റെ വീഡിയോ പ്രദേശവാസികള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി. അധ്യാപകന്റെ തൊട്ടടുത്ത് നിന്ന് കരയുന്ന കുട്ടിയേയും ദൃശ്യങ്ങളില്‍ കാണാം. അധ്യാപകന്‍ മദ്യപിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News