ഇതുതാന്‍ടാ ടീച്ചേഴ്‌സ് ! കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് അധ്യാപകന്‍; വീഡിയോ വൈറല്‍

Viral Dance

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് കുട്ടികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന ഒരു അധ്യാപകന്റെ വീഡിയോ ആണ്. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന ക്ലാസിക് ബോളിവുഡ് പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന്‍ കുട്ടികളുടെ കൂടെ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

ഛത്തീസ്ഗഡിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ക്ലിപ്പ്, ആദര്‍ശ് ആഗ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് പങ്കുവച്ചത്. വീഡിയോയില്‍ നൃത്തം ചെയ്യാനായി ഒരു വിദ്യാര്‍ത്ഥി എത്തുമ്പോള്‍ നില്‍ക്കാനായി അനൌണ്‍സ്‌മെന്റ് എത്തുന്നു. തുടര്‍ന്ന് അധ്യാപകനെ സ്റ്റേജിലേക്ക് വിളിക്കുകയും ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്യുകയും ചെയ്യുന്നു.

വീഡിയോ ഏതാണ്ട് 90 ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടപ്പോള്‍ 12 ലക്ഷത്തോളം പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്. നൃത്തത്തിനിടെ അധ്യാപകന്‍ തന്റെ കൈയിലിരുന്ന കൂളിംഗ് ഗ്ലാസ് ധരിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം കൈയടിക്കുന്നതും കേള്‍ക്കാം. ഇരുവരും കറുത്ത പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News