ആറന്മുളയിൽ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിലേക്ക് വീണ് അധ്യാപകൻ മരിച്ചു

Drowning

പത്തനംതിട്ട ആറന്മുളയിൽ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിലേക്ക് വീണ അധ്യാപകൻ മരിച്ചു. കുറിയന്നൂർ മാർത്തോമാ ഹൈസ്‌കൂളിലെ അധ്യാപനകനായ ജോസഫ് തോമസാണ് (55) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

Also Read; പ്ലാറ്റ്‌ഫോമിൽ നടക്കുന്ന ക്രിമിനൽ കുറ്റകൃത്യങ്ങൾ തടയാനായില്ല; ടെലഗ്രാം മേധാവി പാവേല്‍ ദുരോവിന്റെ കസ്റ്റഡി കാലാവധി 96 ദിവസത്തേക്ക് കൂടി നീട്ടി

ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇയാൾ. കുറിയന്നൂ‍ർ പള്ളിയോടത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പള്ളിയോടത്തില്‍ നിന്ന് പമ്പയാറ്റിലേക്ക് വീഴുകയുമായിരുന്നു, ദൃക്‌സാക്ഷികൾ പറയുന്നു.

Also Read; അടുത്ത ജനുവരിയോടെ 5ജിയിലേക്ക് ; നിരക്ക് വർധിപ്പിക്കില്ല, ബിഎസ്എൻഎലിലേക്ക് ഒഴുകി ഉപഭോക്താക്കൾ

തൊട്ടുപിന്നാലെ ഫയർ ഫോഴ്സ്, സ്കൂബാ ഡൈവിങ് സംഘം എന്നിവരെത്തി തിര‌ച്ചില്‍ നടത്തി. ഒന്നര മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

A teacher died after drowning in Pampa River

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News