സെന്റോഫ് പ്രസംഗത്തിനടയിൽ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു

സ്‌കൂളിലെ മീറ്റിങിൽ പ്രസംഗിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു. അങ്കമാലി വാപാലിശ്ശേരി പയ്യപ്പിള്ളി കൊളുവൻ ഫിനോബിന്റെ ഭാര്യ രമ്യ ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കൊരട്ടി എൽഎഫ് കോൺവെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ്.

ALSO READ: വീടിന് തീപിടിച്ചത് കണ്ട് പേടിച്ച് രണ്ടാം നിലയില്‍ നിന്നും താഴേക്ക് ചാടി; 13കാരിക്ക് ദാരുണാന്ത്യം

പ്ലസ്-ടു വിദ്യാർത്ഥികളുടെ സെന്റോഫ് മീറ്റിങിൽ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് 5ന് നെടുമ്പാശേരി അകപറമ്പ് സെന്റ്. ഗർവാസിസ് പ്രൊർത്താസീസ് പളളിയിൽ സംസ്‌ക്കരിക്കും. മക്കൾ: നേഹ, നോറ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News