വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ എന്നിവടങ്ങളിലെ ഉരുള്‍പ്പൊട്ടലിന്റെ ഭീകരത വിശദീകരിച്ച് വെള്ളാര്‍മല സ്‌കൂളിലെ അധ്യാപകനായ മനോജ്.
മേപ്പാടി ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥികളെ അടക്കം കാണാനെത്തിയതാണ് മനോജ്.
ALSO READ: വയനാട് ചൂരൽമല ദുരന്തം ; സംസ്ഥാനത്ത് ജൂലൈ 30, 31 തീയതികളിൽ ഔദ്യോഗിക ദുഃഖാചരണം
അദ്ദേഹത്തിന്റെ വാക്കുകള്‍
ചൂരല്‍മല ഭാഗത്തെ 45 – 60 കുടുംബങ്ങളുടെ വീട് ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാഗത്ത് കൂടി മണ്ണൊഴുകി വന്നിട്ടുണ്ട്. റോഡിന്റെ എതിര്‍ഭാഗത്തും നിന്നും മണ്ണുവീണ് വീടുകള്‍ നശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പായിരുന്ന സ്‌കൂളിന്റെ ഒരു ഭാഗം വെള്ളത്തിനടിയിലായി. 15ഓളംപേര്‍ താമസിച്ച സ്ഥലമാണ്. ഹയര്‍സെക്കണ്ടറി വിഭാഗം വെള്ളത്തിനിടയിലായി. ക്യാമ്പിലുണ്ടായിരുന്നവര്‍ കെട്ടിടത്തിന് മുകളിലായതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു. മുണ്ടക്കൈയിലുള്ളവര്‍ റിസോര്‍ട്ടിലാണെന്നാണ് വിവരം. പാലം ഒലിച്ച പോയതിനാല്‍ എന്‍ഡിആര്‍എഫ് സംഘം മാത്രമാണ് അപകടം നടന്ന പ്രദേശത്തേക്ക് പോയിട്ടുള്ളത്. മണ്ണിലൊലിച്ച് പോയി കിണറിന്റെ ആള്‍മറയ്ക്ക് പിടിത്തം കിട്ടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥികളും കൂട്ടത്തിലുണ്ട്. 600 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. അതിശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ ക്യാമ്പില്‍ നിരവധി പേരുണ്ടായിരുന്നു. പലരും ബന്ധുക്കളുടെ വീട്ടിലേക്ക് മാറി. ക്യാമ്പില്‍ തന്നെ ഉണ്ടായിരുന്നവര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here