കാണാതായ അധ്യാപകയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍; സംഭവം കര്‍ണാടകയില്‍

കാണാതായ സ്വകാര്യ സ്‌കൂള്‍ അധ്യാപികയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ മണ്ഡ്യയിലെ മേലുകോട്ടെയില്‍ നിന്നാണ് ഇവരെ കാണാതായത്. 28കാരിയായ ദീപിക വി ഗൗഡയുടെ മൃതദേഹം ക്ഷേത്ര മൈതാനത്ത് നിന്നാണ് ലഭിച്ചത്.

ALSO READ:  കഥകളി മേള ആചാര്യന്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ അന്തരിച്ചു

രണ്ട് ദിവസമായി ദീപികയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച ടൂവീലറില്‍ സ്‌കൂളിലേക്ക് പോയതാണ് യുവതി. പിന്നീട് തിരികെ വന്നില്ലെന്നാണ് ഭര്‍ത്താവ് ലോകേഷ് പറഞ്ഞത്. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസും നാട്ടുകാരും ദീപികയ്ക്കായി അന്വേഷണം ആരംഭിച്ചു. ഇതിനിടെ മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പില്‍ യുവതിയുടെ സ്‌കൂട്ടര്‍ കണ്ടെത്തി.

ALSO READ:  2022 ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് തോറ്റം പാട്ട് കലാകാരൻ എൻ ചെല്ലപ്പൻ നായർക്ക്

തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൈതാനത്ത് മണ്ണ് ഇളകി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അവിടെ കുഴിച്ചു നോക്കി. ഒടുവില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ദീപികയ്ക്ക് സമീപവാസിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നെന്നാണ് വിവരം. നിധിന്‍ എന്ന പേരുള്ള ആളാണ് ദീപികയെ ഫോണില്‍ അവസാനമായി വിളിച്ചിരിക്കുന്നത്. ഇയാള്‍ ഒളിവിലാണ്. നിധിനെ പിടികൂടാന്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ALSO READ: സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഈ വിഭവങ്ങള്‍ കഴിക്കൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News