മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അക്രമം: ഒറ്റയാൾ സമരവുമായി കണ്ണൂരിലെ അധ്യാപിക

മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഒറ്റയാൾ സമരവുമായി കണ്ണൂരിലെ ഒരു അധ്യാപിക. പൊയിലൂർ സെൻട്രൽ എൽ പി സ്കൂൾ പ്രധാന അധ്യാപിക കെ.വി നീനയാണ് ഒറ്റയാൾ പോരാട്ടവുമായി ജനമധ്യത്തിലിറങ്ങിയത്.

ഇന്ത്യയുടെ നോവായി മണിപ്പൂർ മാറുമ്പോൾ നാടെങ്ങും പ്രതിഷേധങ്ങൾക്ക് മൂർച്ചയേറുകയാണ്.പാനൂർ ടൗണിൽ ഒറ്റയാൾ സമരവുമായി അധ്യാപിക രംഗത്തെത്തിയത് പ്രതിഷേധത്തിലെ വേറിട്ട കാഴ്ചയായി.

ALSO READ: മണിപ്പൂരിൽ വീണ്ടും കൊടും ക്രൂരത, സ്വാതന്ത്ര്യസമര സേനാനിയുടെ വിധവയെ തീകൊളുത്തി കൊന്നു

മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയാണ് അധ്യാപികയുടെ പ്രതിഷേധം. കറുത്ത വസ്ത്രം ധരിച്ച് ഒരു കൈയ്യിൽ തീപ്പന്തവും, മറുകൈയ്യിൽ പ്രതിഷേധമറിയിക്കുന്ന ചിത്രവുമായി പാനൂർ ടൗണിൽ ഉടനീളം സഞ്ചരിച്ചാണ് വേറിട്ട പ്രതിഷേധം

പൊയിലൂർ സെൻട്രൽ എൽ പി സ്കൂൾ പ്രധാന അധ്യാപികയായ നീന നാടക പ്രവർത്തക കൂടിയാണ്. ചിത്രകാരൻ സുരേഷ് കണ്ണനാണ് പ്രതിഷേധത്തിൻ്റെ മുഖ്യ ആകർഷണമായ ചിത്രം നീന ടീച്ചർക്ക് വരച്ച് നൽകിയത്.

ALSO READ: ‘മണിപ്പൂരിൽ എന്ത് സംഭവിച്ചാലും അതിന്റെ ധാർമ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്’ ;എൻ ബിരേൻ സിംഗിന്റെ രാജി ആവശ്യപ്പെട്ട് നാഗാ പീപ്പിൾസ് ഫ്രണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News