തിരുവനന്തപുരത്ത് ദലിത് വിദ്യാർഥിനിയെ ഒന്നര മണിക്കൂർ സാങ്കൽപ്പിക കസേരയിൽ ഇരുത്തി, വിദ്യാർഥിനി കുഴഞ്ഞുവീണു; അധ്യാപികയ്ക്കെതിരെ പരാതി

teacher punishes student

തിരുവനന്തപുരം വെ​ള്ളാ​യ​ണി എ​സ്.​സി/​എ​സ്.​ടി സ്പോ​ർ​ട്സ് സ്കൂളിലെ വിദ്യാർത്ഥിനിയെ ഒന്നര മണിക്കൂർ സാങ്കൽപ്പിക കസേരയിൽ ഇരുത്തിയാതായി പരാതി. പീഡനത്തെ തുടർന്ന് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു വീ​ണു. വെള്ളായണി സ്പോർട്സ് സ്കൂളിലെ താൽക്കാലിക നിയമനത്തിലൂടെ വന്ന അധ്യാപിക ലിനുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. തിരുവല്ലം പൊലീസിലും പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കേളുവിനും പരാതി നൽകിയിട്ടുണ്ട്. നിങ്ങൾ വിചാരിച്ചാൽ ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്ന് ലിനു വിദ്യാർഥിനിയുടെ മാതാവിനെ വെല്ലുവിളിച്ചതായും പരാതിയുണ്ട്.

ഓംപ്രകാശ് ലഹരിക്കേസ്, നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിനായി മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായി

വിദ്യാർഥിനി അവധിയെടുത്തതിൽ പ്രതികാര നടപടിയായാണ് ശിക്ഷ നൽകിയത്.ഹോസ്റ്റലിൽ അമ്മ വന്നപ്പോഴാണ് ശാരീരിക പ്രശ്നങ്ങൾ കുട്ടി അമ്മയുമായി പങ്കുവെച്ചത്. കടുത്ത നടുവേദനയെ തുടർന്ന് വിദ്യാർഥിനിയെ തിരുവല്ലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരമാണ് കുട്ടിയുടെ മാതാപിതാക്കൾ തിരുവല്ലം പൊലീസിൽ പരാതി നൽകിയത്. സം​ഭ​വ​ത്തി​ൽ ​പരാ​തി അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശം ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സം​ഭ​വം അ​ന്വേ​ഷി​ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News