‘ആഹാ , നല്ല വെറൈറ്റി ആണല്ലോ’; ചുറ്റുപാടും നിരീക്ഷിച്ച് പ്രസവിക്കുന്നവരുടെ പേരെഴുതുക; രണ്ടാം ക്ലാസുകാരുടെ ഉത്തരം കണ്ട് ചിരിയടക്കാനാകാതെ സോഷ്യൽമീഡിയ

സോഷ്യൽ മീഡിയയിൽ വൈറലായി രണ്ടാം ക്ലാസുകാരുടെ ഉത്തരക്കടലാസ്. ടീച്ചർ തന്നെ പങ്കുവെച്ച ഉത്തരക്കടലാസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുറ്റുപാടും നിരീക്ഷിച്ച് മുട്ടയിടുന്നവരും പ്രസവിക്കുന്നവരും പേരെഴുതാനുള്ള ചോദ്യത്തിന് പ്രസവിക്കുന്നവരുടെ പട്ടികയിൽ കുട്ടികൾ എഴുതിയിരിക്കുന്നത് ടീച്ചർ സുനിതയുടെ പേര്. ടീച്ചർ ആയാലും ഇത് കാണുമ്പൊൾ ചിരിക്കാതെ വേറെ വഴിയില്ലല്ലോ. ഈ നിഷ്കളങ്കത നിറഞ്ഞ ഉത്തരം സുനിത ടീച്ചർ തന്നെയാണ് തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ചിരിക്കുന്നത്.

‘രണ്ടാം ക്ലാസ് ഉത്തരക്കടലാസ് ..ചുറ്റുപാടും നിരീക്ഷിച്ച് എഴുതാൻ പറഞ്ഞതാ.. പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല.. മുട്ടയിടുന്നവരും പ്രസവിക്കുന്നവരും …’ എന്നാണ് ഉത്തരക്കടലാസ് പങ്കുവെച്ച് ടീച്ചർ കുറിച്ചത്. നിരവധി കമ്മന്റുകളും ഷെയറുകളുമാണ് ഇതിനു ലഭിക്കുന്നത്. എന്നാൽ ടീച്ചർ ഇതിനു മാർക്ക് നൽകിയിട്ടുമുണ്ട്.

also read: ലിറ്റില്‍ ഫ്ലവര്‍ നേത്രചികിത്സ ഇന്‍സ്റ്റിറ്റ്യൂട്ട് വജ്ര ജൂബിലി: തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പ് മന്ത്രി രാജീവ് പ്രകാശിപ്പിച്ചു

അതേസമയം ഇത്തരത്തിൽ നിരവധി ഉത്തരക്കടലാസുകൾ മുൻപും സോഷ്യൽമീഡിയയിൽ ചിരിപടർത്തിയിട്ടുണ്ട്. കുട്ടികളുടെ നിഷ്കളങ്കത നിറഞ്ഞ ഉത്തരങ്ങൾ ആണ് ചിരിയുടെ എല്ലാം അടിസ്ഥാനം.

ഫേസ്ബുക് പോസ്റ്റ്

രണ്ടാം ക്ലാസ് ഉത്തരക്കടലാസ് ..ചുറ്റുപാടും നിരീക്ഷിച്ച് എഴുതാൻ പറഞ്ഞതാ.. പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല.. മുട്ടയിടുന്നവരും പ്രസവിക്കുന്നവരും …

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News