മഹാരാഷ്ട്രയിലെ താനെയിൽ ഫീസടക്കാത്തതിന് വിദ്യാർത്ഥികളെ ശിക്ഷിച്ച സ്വകാര്യ സ്കൂൾ അധ്യാപികക്ക് സസ്പെൻഷൻ. ഭാവിയിൽ ഇത്തരത്തിലുള്ള ശിക്ഷകൾ ആവർത്തിക്കരുതെന്ന് സ്കൂൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കൂൾ വിദ്യാർഥികളിൽ ഇത്തരത്തിൽ സമ്മർദ്ദമുണ്ടാക്കുന്നത് തെറ്റാണെന്നാണ് വിദ്യാഭ്യാസ ഓഫിസറുടെ നിർദ്ദേശം.
ഫീസ് കൊണ്ടുവരാത്തതിനെ തുടർന്ന് വിദ്യാർത്ഥികളോട് അവരുടെ നോട്ട്ബുക്കിൽ 30 തവണ ‘നാളെ ഞാൻ ഫീസ് കൊണ്ടുവരാൻ മറക്കില്ല’ എന്ന് എഴുതാൻ ആവശ്യപ്പെടുകയായിരുന്നു. സ്കൂളിലെ ആറാംക്ലാസ് അധ്യാപികക്കാണ് സസ്പെൻഷൻ ലഭിച്ചത്.
അധ്യാപികയുടെ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് താനെ മുനിസിപ്പൽ കോർപറേഷൻ നടപടിയെടുക്കാൻ ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ ഓഫിസറോട് സ്കൂളിലെത്തി സംഭവത്തിൽ അന്വേഷണം നടത്താനായിരുന്നു ആവശ്യം. അന്വേഷണത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്കൂൾ മാനേജ്മെന്റ് അധ്യാപികയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here