ഓണാഘോഷത്തിനിടെ തേവര കോളജിലെ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു

കൊച്ചിയിൽ കോളേജിലെ ഓണാഘോഷത്തിന് ശേഷമുള്ള വിശ്രമത്തിനിടയിൽ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർ‌ട് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജി(38) നാണ് ദാരുണ മരണം സംഭവിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കൽ സ്വദേശിയാണ്. വെട്ടുപാറക്കൽ പരേതനായ വര്‍ക്കിയുടെയും മേരിയുടെയും മകനാണ് മരണപ്പെട്ട ജെയിംസ് വി. ജോർജ്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം ഉണ്ടായത് . ഓണാഘോഷത്തിന്റെ ഭാഗമായി കോളേജിലെ അധ്യാപകരുടെ വടംവലി മത്സരത്തിൽ പങ്കെടുത്ത ശേഷം വിശ്രമിക്കുമ്പോൾ ജെയിംസ് കുഴഞ്ഞു വീഴുകയായിരുന്നു.

ALSO READ : മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ കയർ മുറുകി യുവാവിന് ദാരുണാന്ത്യം ; അനക്കമില്ലാതെ മരത്തിൽ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം

ഉടൻ തന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 8 30 മുതൽ 9:30 വരെ കോളേജിൽ പൊതുദർശനത്തിനു വെക്കും . ശേഷം തൊടുപുഴയിലെ സ്വവസതിയിലേക്ക് കൊണ്ടുപോകും. ഭാര്യ സോനാ ജോർജ്. രണ്ടു വയസ് പ്രായമുള്ള ഒരു കുട്ടി ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News