ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

chottanikkara_family_death

കൊച്ചി: ചോറ്റാനിക്കരയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കണ്ടനാട് സ്കൂളിലെ അധ്യാപകനെയും കുടുംബത്തെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കക്കാട് സ്വദേശിയായ രഞ്ജിത്ത്, ഭാര്യ രശ്മി മക്കളായ ആദി(ഒമ്പത്), ആദ്യ(ഏഴ്) എന്നിവരാണ് മരിച്ചത്.

മക്കളെ കൊലപ്പെടുത്തിയശേഷം രഞ്ജിത്തും രശ്മിയും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് നിഗമനം.

നാലുപേരുടെയും മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കൽ കോളേജിന് വിട്ടുനൽകണമെന്ന് വ്യക്തമാക്കുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്തിനെയും രശ്മിയെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും മക്കളെ കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

Also Read- ഫ്‌ളാസ്‌കിനുള്ളില്‍ ലഹരിമരുന്ന് കലര്‍ത്തി ട്രെയിനിനുള്ളില്‍ മോഷണം; ദമ്പതികള്‍ക്ക് സ്വര്‍ണമടക്കം നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു

ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.ഇതിനുശേഷം നാലുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ജീവിതത്തിൽ ബുദ്ധിമുട്ടിക്കുന്ന പ്രശ്നങ്ങളുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം, അതിജീവിക്കാം. Toll free helpline number: 1056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News