കോഴിക്കോട് സ്റ്റാഫ് മീറ്റിംഗിനിടെ അധ്യാപകരെ മർദിച്ച് എൻ ടി യു നേതാവ്; അഞ്ച് അധ്യാപകർക്ക് പരുക്ക്

കോഴിക്കോട് അധ്യാപകരെ മർദിച്ച് എൻ ടി യു നേതാവ്. അഞ്ച് അധ്യാപകർക്കാണ് പരുക്കേറ്റത്. കോഴിക്കോട് എരവന്നൂർ എ യു.പി സ്കൂളിലാണ് ആക്രമം നടന്നത്. സ്റ്റാഫ്മീറ്റിംഗിനിടെ മറ്റൊരു സ്കൂളിലെ അധ്യാപകനെത്തി മർദിക്കുകയായിരുന്നു. എൻ ടി യു ജില്ലാനേതാവായ ഷാജിയാണ് ആക്രമണം അഴിച്ചുവിട്ടത്.

Also read:ഖനനം: വരുമാനത്തില്‍ റെക്കോഡ് വര്‍ദ്ധനവ് നേടി സംസ്ഥാനം

കോഴിക്കോട് എരവന്നൂർ എയുപി സ്ക്കൂളിലാണ് പുറത്ത് നിന്ന് എത്തിയ എൻ ടി യു നേതാവും ആധ്യാപകനുമായ ഷാജി ആക്രമണം നടത്തിയത്. സ്കൂളിൽ സ്റ്റാഫ് മീറ്റിംഗ് നടക്കുമ്പോൾ അതിക്രമിച്ച് കയറി അധ്യാപകരെ മർദ്ദിക്കുകയായിരുന്നു. ചവിട്ടുന്നത് ഉൾപ്പെടെ ദൃശ്യങ്ങളിൽ കാണാം. 5 അധ്യാപകർക്ക് പരുക്കേൽക്കുകയും ചെയ്തു. ഷാജിയുടെ ഭാര്യ സുപ്രീന ഇതെസ്കൂളിലെ അധ്യാപികയാണ്.

Also read:പരീക്ഷകൾക്ക് തല മറയുന്ന വസ്ത്രങ്ങൾ നിരോധിച്ച് കർണാടക

ഇവർക്കെതിരെ വിദ്യാർത്ഥിയെ മർദിച്ചു എന്ന പരാതിയിൽ ചൈല്‍ഡ് ലൈനും പൊലീസും അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ മറ്റൊരു അധ്യാപകനെതിരെ വന്ന ഒരു പരാതി സ്കൂൾ പ്രധാന അധ്യാപികപോലും അറിയാതെ സുപ്രീന ചൈൽഡ്ലൈൻ കൈമറിയിരുന്നു. പരാതിയായി പുറത്തറിയിച്ചത് തന്റെ അറിവോടെയല്ലെന്നും അധ്യാപികയുടെ ശ്രദ്ദയില്‍പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും പി ടി എ യോഗത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് അറിയിക്കുയും പരാതിയുമായി മുന്നോട്ട് പോവരുതെന്ന് അധ്യാപികയോടെ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഈ യോഗത്തിനിടെയാണ് സുപ്രീനയുടെ ഭര്‍ത്താവും മറ്റൊരു സ്‌കൂളിലെ അധ്യാപകനുമായ ഷാജി അക്രമം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News