വിദ്യാർഥിയെ തലകീഴായി നിർത്തി ക്രൂരമായി മർദിച്ച് അധ്യാപകൻ; സഹപാഠികളുടെ മുന്നിൽ വെച്ച് നിലത്തിട്ട് ഉരുട്ടി

telengana

സഹപാഠികളുടെ മുന്നിൽ വെച്ച് വിദ്യാർഥിയെ നിഷ്‌കരുണം മർദിച്ച് അധ്യാപകൻ.  തെലങ്കാനയിൽ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഗൊല്ലഗുഡെം മാനസ വികാസ സ്‌കൂളിലാണ് സംഭവം. ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Also Read: കാസര്‍ഗോഡ് മീന്‍ലോറി തടഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

വിദ്യാർഥിയെ തലകീഴായി പിടിച്ചാണ് അധ്യാപകൻ പലതവണ തല്ലിയത്. കുട്ടിയെ തള്ളുന്നതും തറയിൽ വലിച്ചിഴയ്ക്കുന്നതും കാണാം. കുട്ടിയുടെ ക്ലാസ് ടീച്ചറാണ് ഇയാൾ. കുട്ടി വേദനകൊണ്ട് നിലവിളിക്കുന്നത് കാണാം.

കൈ കൊണ്ടാണ് ഇയാൾ കുട്ടിയെ തല്ലിയത്. ഇയാൾ ആൺകുട്ടിയോട് എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും നോട്ട്ബുക്ക് എടുക്കാൻ ആംഗ്യം കാണിക്കുകയും ചെയ്തു. തുടർന്ന് നോട്ട്ബുക്ക് നിലത്തേക്ക് എറിയുകയും കുട്ടിയോട് എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടി കുനിഞ്ഞയുടനെ ഇയാൾ വീണ്ടും അടിക്കുകയും തറയിൽ വലിച്ചിഴക്കുകയും തുടർന്ന് മൂന്ന് തവണ വീണ്ടും അടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News