കർണാടകയിൽ വിദ്യാർത്ഥികളെ കൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കിച്ച് അധ്യാപകർ. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മൂന്ന് സ്കൂളുകളിലാണ് വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകർ നിർബന്ധിച്ച് ടോയ്‌ലെറ്റ് കഴുകിച്ചത്. നഗ്നമായ കൈകൾ കൊണ്ട് ടോയ്‍ലെറ്റ് വൃത്തിയാക്കുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം പുറം ലോകം അറിഞ്ഞത്.
Also Read: രേഖകളില്ലാതെ ബസിൽ കടത്തിയ 29 ലക്ഷം രൂപ പിടികൂടി എക്സൈസ് സംഘം
കോലാർ, ആന്ദ്രഹള്ളി, ശിവമൊഗ എന്നിവിടങ്ങളിലാണ് അധ്യാപകർ വിദ്യാർത്ഥികളെ കൊണ്ട് ടോയ്‍ലെറ്റും സെപ്‍ടിക് ടാങ്കുകളും വൃത്തിയാക്കിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ വലിയ പ്രതിഷേധങ്ങളാണ് നടത്തുന്നത്. ആന്ദ്രഹള്ളിയിലെ ഗവ. മോഡൽ ഹയർ പ്രൈമറി സ്‌കൂൾ ഹെഡ്മിസ്ട്രസായ ലക്ഷ്മിദേവമ്മയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Also Read: ദുബായിലെ മൂടല്‍മഞ്ഞ്: ജാഗ്രത നിര്‍ദേശവുമായി പൊലീസ്
സ്കൂൾ ടോയ്‌ലറ്റുകൾ വിദ്യാർത്ഥികളെ കൊണ്ട് വൃത്തിയാക്കിപ്പിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും ഇത്തരം പ്രവണതകൾ വച്ച് പൊറുപ്പിക്കില്ലെന്നും വിഷയത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here