സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും യോഗങ്ങളും; ഇടതു സര്‍ക്കാരിന്റെ ദില്ലി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷൻ

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ഇടതു സര്‍ക്കാര്‍ നടത്തിയ ദില്ലി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷൻ. സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും യോഗങ്ങളും ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടന്നു. വിവിധ സര്‍വീസ് സംഘടന നേതാക്കള്‍ പ്രകടനങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ALSO READ:തണ്ണീർക്കൊമ്പനും ഇവരുടെ ഭക്ഷണമായി; കഴുകന്മാരുടെ കാട്ടിലെ ഊട്ടുപുര

സെക്രട്ടറിയേറ്റിനു മുന്നിലേക്ക് നടത്തിയ  പ്രകടനത്തെ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി ആര്‍.സാജന്‍ അഭിവാദ്യം ചെയ്തു. വികാസ് ഭവനില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റെ ബി അനില്‍കുമാര്‍, ടാക്‌സ് ടവറില്‍ കെ ജി ഓ എ  നേതാവ് മിനി, സ്വരാജ് ഭവനില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് ഗോപകുമാര്‍, പബ്ലിക് ഓഫീസില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി സുരേഷ്, കോര്‍പ്പറേഷന്‍ ഓഫീസില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എസ് സജീവ് കുമാര്‍  തുടങ്ങിയ നേതാക്കള്‍ പ്രകടനങ്ങളെ അഭിവാദ്യം ചെയ്തു.

ALSO READ: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 46,320 രൂപയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News