കാട്ടിൽ കുടുങ്ങിയ അധ്യാപകരെയും വിദ്യാർഥികളെയും വിജയകരമായി രക്ഷപ്പെടുത്തി

കാട്ടില്‍ കുടുങ്ങിയ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷപ്പെടുത്തി. കൊല്ലത്ത് അച്ചന്‍കോവില്‍ കോട്ടവാസല്‍ ഭാഗത്തായിരുന്നു സംഭവം. 27 വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയില്‍ തൂവല്‍മലയെന്ന കാട്ടിൽ അകപ്പെട്ടത്. ക്ലാപ്പന ഷണ്‍മുഖ വിലാസം സ്കൂളിലുള്ളവർക്ക് പഠനയാത്രയ്ക്കിടയിലാണ് അപകടം.

ALSO READ: റീ റിലീസുകളുടെ കാലത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങി ‘മുത്തുവും’ ‘ആളവന്താനും’

ക്ലാപ്പന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ്‌ ഗൈഡ്‌സില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളാണിവർ. നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ രക്ഷപ്പെടുത്താന്‍ പൊലീസും വനം വകുപ്പും നടത്തിയ ശ്രമ ഫലമാണ് വിജയിച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാതെ തന്നെ രക്ഷാപ്രവർത്തനങ്ങൾ നടന്നു.

ALSO READ: വയനാട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം

കാട്ടിൽ നിന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് എല്ലാവരെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. കനത്ത മൂടല്‍ മഞ്ഞും ശക്തമായ മഴയും മൂലമാണ് പകല്‍ 11 മണിയോടെ കാട്ടിലേക്ക് കയറിയവർ കുടുങ്ങിപ്പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News