കയ്യിൽ തൂക്കി വലിച്ചെറിഞ്ഞു, പുസ്തകങ്ങൾ കൊണ്ട് എറിഞ്ഞു വീഴ്ത്തി, പ്ലേസ്‌കൂൾ അധ്യാപകരുടെ ക്രൂരത

പ്ലേ സ്‌കൂൾ കുട്ടികളോട് അധ്യാപകരുടെ ക്രൂരത. മുംബൈ കാണ്ടിവാലിയിലെ പ്ലേ സ്‌കൂളിലാണ് സംഭവം. കുട്ടികളെ തറയിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും ക്രൂരമായി മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
രണ്ട് വനിതാ അധ്യാപകരാണ് കുട്ടികളോട് അതിക്രൂരമായി പെരുമാറിയത്.

Also Read: വഴക്കിട്ടു, ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവന്നില്ല; ഭാര്യ തൂങ്ങിമരിച്ചു

കയ്യിൽ പിടിച്ചുവലിച്ച് തറയിലൂടെ വലിച്ചിഴയ്ക്കുന്നതും ഒരു മൂലയിലേക്ക് കുട്ടികളെ തള്ളിയിടുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് ഇവർക്കെതിരെ കേസെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിൽ അധ്യാപകർ കുട്ടികളെ പുസ്തകങ്ങൾ ഉപയോഗിച്ച് എറിഞ്ഞു വീഴ്ത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി പൊലീസ് കണ്ടെത്തി. കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് രണ്ട് അധ്യാപകർക്കെതിരെ കാണ്ടിവാലി പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News