അട്ടപ്പാടിയിലെ ഊരുകളില്‍ ഒപ്പിടാന്‍ പഠിപ്പിച്ച് അധ്യാപക വിദ്യാര്‍ത്ഥികള്‍. പാലക്കാട് ഗവ. വനിതാ ടി.ടി ഐയിലെ അധ്യാപക വിദ്യാര്‍ത്ഥികളാണ് ഒപ്പിടല്‍ പഠിപ്പിക്കാന്‍ എത്തിയത്. അട്ടപ്പാടിയിലെ വിവിധ ഊരുകളിലുള്ള പ്രായമായ അമ്മമാരെയും പുരുഷന്‍മാരെയുമാണ് അധ്യാപക വിദ്യാര്‍ത്ഥികള്‍ സ്വന്തമായി ഒപ്പിടാന്‍ പ്രാപ്തരാക്കിയത്.
പഠനത്തിന്റെ ഭാഗമായുള്ള ദശ ദിന സാമൂഹ്യ സമ്പര്‍ക്ക ക്യാമ്പിനായാണ് ഇവര്‍ അട്ടപ്പാടിയിലെത്തിയത്. അഗളി ഗവ ഹൈസ്‌കൂളിലായിരുന്നു ക്യാമ്പ്. അഗളി ഗവ ഹൈസ്‌കൂളില്‍ നാലു വര്‍ഷങ്ങളായി നിലവിലുള്ള ഇലക്ടറല്‍ ലിറ്ററസി ക്ലബിന്റെ മാതൃകയില്‍ ടി.ടി.ഐ യിലെ മുഴുവന്‍ വിദ്യാര്‍ത്ഥിനികളെയും വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തു കൊണ്ടുള്ള ഇലക്ടറല്‍ ലിറ്ററസി ക്ലബ് രൂപികരണവും ക്യാമ്പില്‍ വച്ച് നടന്നു. ക്ലബിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനമായിട്ടാണ് മൂലഗംഗല്‍ ഊരില്‍ ഒപ്പിടാന്‍ പഠിപ്പിക്കാന്‍ ഇവര്‍ എത്തിയത്. ഇതോടെ മുഴുവന്‍ അംഗങ്ങളും വോട്ടര്‍മാരായ ഇലക്ടറല്‍ ലിറ്ററസി ക്ലബ് രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ ആദ്യ സ്ഥാപനമായി പാലക്കാട് ഗവ. വനിതാ ടി.ടി ഐ മാറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here