ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ റെക്കോഡ് സ്കോറുമായി ഇന്ത്യ. സഞ്ജുവിന്റെ സെഞ്ച്വറി കരുത്തിൽ ടി20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് ബംഗ്ലാദേശിനെതിരെ ഇന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പിറന്നത്. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 297 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി20യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം സ്‌കോറാണിത്.
Also Read: സഞ്ജൂറിയൻ! സിക്സർ പൂരമൊരുക്കി സെഞ്ച്വറിയടിച്ച് സഞ്ജു സാംസൺ
40 പന്തിലാണ് സഞ്ജു തന്റെ കന്നി ഇന്റർനാഷണൽ ടി20 സെഞ്ച്വറി കുറിച്ചത്. 11 ഫോറും ഒരോവറിൽ അടിച്ചുകൂട്ടിയ 5 സിക്സ് അടക്കം 8 സിക്സുൾപ്പെടുന്നതാണ് സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്സ്. തുടക്കത്തിലെ ഓപ്പണർ അഭിഷേക് ശർമ്മയെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ സൂര്യകുമാർ യാദവും സഞ്ജു സാംസണും ചേർന്ന് ബംഗ്ലാദേശ് ബോളർമാരെ അടിച്ചൊതുക്കുകയായിരുന്നു. സഞ്ജു 47 പന്തിൽ 111 റൺസും. സൂര്യകുമാർ 35 പന്തിൽ 75 റൺസും അടിച്ചുകൂട്ടി. പുറകെയെത്തിയ റിയാന്‍ പരാഗും ഹര്‍ദിക് പാണ്ഡ്യയും വെടിക്കട്ട് തുടരുകയാണുണ്ടായത്. പരാഗ് 13 പന്തില്‍ നിന്ന് 34 റൺസും. പാണ്ഡ്യ 18 പന്തില്‍ നിന്ന് 47 റൺസും അടിച്ചുകൂട്ടി.
Also Read: ഇനി പന്തുതട്ടാനില്ല! മുൻ ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പ് വിരമിക്കൽ പ്രഖ്യാപിച്ചു
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 5.2 ഓവറിൽ 59 ന് 3 എന്ന നിലയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here