ഇന്ത്യ – ന്യൂസീലന്‍ഡ് ടെസ്റ്റ്: പന്തും ​ഗില്ലും ഫിറ്റ്, വില്യംസണ്‍ ഉണ്ടാകില്ല

rishabh pant shubman gill

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. ഇന്ത്യൻ ക്യാമ്പിന് ആശ്വാസം ലഭിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ആദ്യ ടെസ്റ്റില്‍ വിക്കറ്റ് കീപ്പുചെയ്യുന്നതിനിടെ, പരിക്കേറ്റ ഋഷഭ് പന്തും, ശുഭ്മാന്‍ ഗില്ലും കളിക്കാൻ ഫിറ്റാണെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.

ബെം​ഗളൂരുവിൽ നടന്ന ഒന്നാം ടെസ്റ്റിൽ ശുഭ്മാന്‍ ഗില്ല് കളിച്ചിരുന്നില്ല. അതിനാൽ തന്നെ വണ്‍ഡൗണായി വിരാട് കോലിക്ക് ഇറങ്ങേണ്ടി വന്നിരുന്നു. എട്ടു വിക്കറ്റിന്റെ ജയമാണ് കിവികൾ ആദ്യ ടെസ്റ്റിൽ സ്വന്തമാക്കിയത്.

Also Read: ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ‍​ഗെയിംസ്: ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി ഹോക്കി, ഗുസ്തിയുൾപ്പടെ മെഡൽ ലഭിക്കുന്ന 6 ഇനങ്ങൾ ഒഴിവാക്കി

ഋഷഭ് പന്ത് പരിക്കേറ്റിട്ടും ആ​ദ്യ ടെസ്റ്റിൽ പ്രതിസന്ധിയില്ലായിരുന്ന ടീമിനു വേണ്ടി ക്രീസിലിറങ്ങുകയും നിര്‍ണായകമായ 99 റണ്‍സ് അടിക്കുകയും ചെയ്തിരുന്നു. ഗില്ലിന് പകരമായി ആദ്യ ടെസ്റ്റില്‍ ഇടംകിട്ടിയ സര്‍ഫ്രാസ് ഖാന്‍ 150 റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു.

പരിക്കിലുള്ള കെയ്ന്‍ വില്യംസണ്‍ ന്യൂസീലന്‍ഡിനുവേണ്ടി രണ്ടാം ടെസ്റ്റിലും കളിക്കാന്‍ ഫിറ്റല്ലെന്ന് ടീം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

Also Read: ന്യൂസീലൻഡിനെ കറക്കി വീഴിത്താൻ ഇന്ത്യ; പുണെയിൽ തയ്യാറാകുന്നത് സ്ലോ പിച്ച്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യക്ക് ഇനിയുള്ള രണ്ട് ടെസ്റ്റുകളും നിർണായകമാണ്. സ്പിന്‍ കെണിയില്‍ പൂണെയിൽ കിവീസിനെ തളക്കാനാണ് ഇത്തവണ ഇന്ത്യ ഒരുങ്ങുന്നത്.കറുത്ത മണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്ന പുണെയിലെ പിച്ച് ബൗൺസിനെ സഹായിക്കില്ല. കളി തുടങ്ങുന്ന ആദ്യ മണിക്കൂറിൽ സീം മൂവ്‌മെന്റ് കാര്യമായി ഉണ്ടാകുകയില്ല എന്നാൽ വരണ്ട പ്രതലമായതിനാൽ പിച്ച് വേ​ഗം റിവേഴ്‌സ് സ്വിങ്ങിനെ സഹായിക്കും ഇത് പേസർമാർക്ക് ​ഗുണം ചെയ്യും. അതിനാൽ പുണെയിലെ ടോസും നിർണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News