വൈകല്യത്തോടെ കുഞ്ഞു ജനിച്ച സംഭവത്തില്‍ ആരോഗ്യ വിഭാഗം നിയോഗിച്ച വിദഗ്ധസംഘം ആലപ്പുഴയിലെത്തി. ആശുപത്രിയിലും ലാബുകളിലും എത്തി പരിശോധന നടത്തി. മെഡിക്കല്‍ കോളേജില്‍ എത്തിച്ച കുഞ്ഞിനെ സംഘം നേരില്‍ കണ്ട് പരിശോധന നടത്തി. ലാബ് റിപ്പോര്‍ട്ടുകളില്‍ റേഡിയോളജിസ്റ്റിന്റെ ഒപ്പില്‍ കൃത്രിമം നടന്നതായി സംശയംഉയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരത്തു നിന്നും ആരോഗ്യ വകുപ്പിന്റെ അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിയത്. പിന്നീട് കുട്ടിയെ കണ്ട് പരിശോധിച്ചു എല്ലാവിധ ചികിത്സയും പരിശോധനയും ആലപ്പുഴയില്‍ തന്നെ ഒരുക്കാമെന്ന് വിദഗ്ധ സംഘം അറിയിച്ചതായി പിതാവ് അനീഷ്
രണ്ടുദിവസത്തിനുള്ളില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കും ഗര്‍ഭകാലയളവില്‍ ഏഴ് തവണ സ്‌കാനിംഗ് നടത്തിയിട്ടും ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍ കണ്ടെത്തിയില്ലെന്ന പരാതിയില്‍ കടപ്പുറം വനിതാ ശിശു ആശുപത്രിയിലെ ഡോ.പുഷ്പ, ഡോ.ഷേര്‍ളി, നഗരത്തിലെ രണ്ട് സ്വകാര്യ ലബോറട്ടറികളിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു.
Also Read : http://തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ ജില്ലാതല ബാലചിത്രരചനാ മത്സരം ഡിസംബര്‍ ഏഴിന്
ലാബ് റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ വിലയിരുത്തല്‍. കുഞ്ഞിന്റെ മാതാവ് സുറുമി സ്‌കാനിങ് നടത്തിയ മിഡാസ് ലാബില്‍ ഒരേ ഡോക്ടര്‍ രണ്ട് പരിശോധന റിപ്പോര്‍ട്ടുകളില്‍ വ്യത്യസ്തമായ ഒപ്പിട്ടുവെന്നതും കണ്ടെത്തി.
സാധാരണ മനുഷ്യരെ ചൂഷണം ചെയ്യുന്ന സ്വകാര്യ ലാബുകളുടെ കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മിടാസ് ലാബിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ജെയിംസ് സാമുവല്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു
മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ക്ക് സംഘടിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here