ന്യൂസിലാന്‍ഡ് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് ടിം സൗത്തി; നിര്‍ണായക തീരുമാനം ഇന്ത്യക്കെതിരായ പരമ്പരക്ക് മുന്നോടിയായി

ന്യൂസിലാന്‍ഡ് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് ടിം സൗത്തി. ടോം ലാഥം ആണ് പുതിയ നായകന്‍. 2022 ഡിസംബറില്‍ കെയ്ന്‍ വില്യംസന്റെ പകരക്കാരനായാണ് സൗത്തി ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയത്. ഒക്ടോബര്‍ 16 മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പരമ്പരക്ക് മുന്നോടിയായാണ് രാജി പ്രഖ്യാപനം.

ഇതുവരെ 14 ടെസ്റ്റുകളില്‍ ന്യൂസിലാന്‍ഡിനെ സൗത്തി നയിച്ചു. ഇതില്‍ ആറുവീതം വിജയങ്ങളും പരാജയങ്ങളുമുണ്ടായി. രണ്ട് മത്സരങ്ങള്‍ സമനിലയായിരുന്നു. 2008ലാണ് അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇതുവരെ 102 ടെസ്റ്റുകളിലായി 382 വിക്കറ്റുകള്‍ നേടി.

ALSO READ :പാക് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ബാബര്‍ അസം

ബ്ലാക്ക് ക്യാപ്‌സിനെ നയിക്കുന്നത് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് രാജി പ്രഖ്യാപനത്തിന് ശേഷം സൗത്തി പറഞ്ഞു. തികച്ചും ആദരവും സവിശേഷ അവകാശവുമാണത്. തുടര്‍പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ച് ടീമിന് കരുത്താകാന്‍ ഈ തീരുമാനം നല്ലതാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News