വിക്രമിന്റെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍; വീഡിയോ പങ്കുവെച്ച് തങ്കലാന്‍ ടീം

വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുപന്ന ചിത്രമാണ് തങ്കലാന്‍. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. നടന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഇപ്പോഴിതാ മറ്റൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നീലം പ്രൊഡക്ഷന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Also Read: ‘ഇനി ഫ്രഞ്ച് പാചക വിദഗ്ധ’; ലണ്ടന്‍ കോളേജില്‍ നിന്ന് പാചക കലയില്‍ ബിരുദം നേടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി

കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പാര്‍വതി തിരുവോത്ത് , മാളവികാ മോഹനന്‍ , പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News