ഫേസ്ബുക്ക് ലൈവിനിടെയുള്ള മുംബൈയിലെ കൊലപാതകം: മൗറിസ് നൊറോണയുടെ വൈരാഗ്യത്തിന് പിന്നിലെന്ത് ?

മുംബെയില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു ഫേസ്ബുക്ക് ലൈവിനിടെ അഭിഷേക് ഘോഷാല്‍ക്കറെ കൊലപാതകം. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് വിനോദ് ഗൊസാല്‍ക്കറുടെ മകനും പ്രമുഖ നേതാവുമായ അഭിഷേക് ഘോഷാല്‍ക്കറെയെ മൗറിസ് നൊറോണയാണ് വെടിവെച്ച് കൊന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരുവരും തമ്മില്‍ ഏറെ നാളായി തര്‍ക്കമുണ്ടായിരുന്നെങ്കിലും അടുത്തിടെ പ്രശ്‌നം പരിഹരിച്ചിരുന്നു. അഭിഷേകിനെ ഒരു പരിപാടിക്കായി തന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയശേഷം മൗറിസ് ഭായി അഭിഷേിനുനേരെ  നിറയൊഴിച്ചു. ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവില്‍ വ്യക്തമായിരുന്നു.

ALSO READ ; അരിയിലും തട്ടിപ്പ്; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭാരത് അരിയിലും കേന്ദ്രത്തിന് തിരിച്ചടി

ചീട്ടുകളിയിലും കുപ്രസിദ്ധി നേടിയാളായിരുന്നു മൗറിസ് നൊറോണയെന്ന മൗറീസ് ‘ഭായ്’. അതേസമയം കൊവിഡ ബാധിച്ച് ആയിരക്കണക്കിന് നിരാലംബരായ വ്യക്തികളെ സഹായിച്ചതിലൂടെ പ്രശസ്തി നേടാനും മൗറീസ് ‘ഭായിക്കായി. ലോസ് ഏഞ്ചല്‍സില്‍ നിന്ന് അടുത്തിടെയാണ് അദ്ദേഹം മുംബൈയില്‍ തിരിച്ചെത്തിയത്. വരാനിരിക്കുന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ മൗറിസ് നൊറോണയ്ക്ക് താത്പര്യമുണ്ടായിരുന്നു.എന്നാല്‍ അതിനെ എതിര്‍ത്ത് അഭിഷേക് ഘോഷാല്‍ക്കറെ രംഗത്തെത്തി.ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഉദ്ദേശ്യം നടന്നില്ല,അഭിഷേകിനോടുള്ള വൈരാഗ്യത്തിന് ഇടയായി.

ALSO READ; ഇ ഡി സമന്‍സിനെതിരായ കിഫ്ബിയുടെ ഹര്‍ജി; തിങ്കളാഴ്ച പരിഗണിക്കും

ഇതിനിടെ നൊറോണയ്ക്കെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി. താന്‍ അഭിമുഖീകരിച്ച നിയമപ്രശ്നങ്ങള്‍ക്ക് പിന്നില്‍ അഭിഷേക് ഘോസല്‍ക്കറാണെന്ന് സംശയിച്ച നൊറോണ കൊലപാതകത്തിന് പദ്ധതിയിട്ടു.  ഈ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ മൗറിസിന്റെ ഓഫീസിലേക്ക് അഭിഷേക് പോയത്. അവിടെ വെച്ചു നടന്ന സംഭവവികാസങ്ങള്‍ക്കൊടുവിലായിരുന്നു കൊലപാതകം.

ALSO READ ; കേന്ദ്രം പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നു; രക്ഷപ്പെടാന്‍ കള്ളക്കണക്ക് കാണിക്കുന്നു: എളമരം കരീം എംപി

നേരത്തെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നേതാവായ മഹേഷ് ഗെയ്ക്വാദിന് നേരെ ബിജെപി എംഎല്‍എ വെടിയുതിര്‍ത്തത് ക്യാമറയില്‍ പതിഞ്ഞിരുന്നു.ഇതും വലിയ വാര്‍ത്താ പ്രാധാന്യം നേടി. പിന്നാലെയാണ് ഘോഷാല്‍ക്കറുടെ കൊലപാതകം. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മന്ത്രിയുമായിരുന്ന ആദിത്യ താക്കറെ സംഭവത്തില്‍ പ്രതികരിച്ചു. വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ മഹാരാഷ്ട്രയ്ക്ക് ചീത്തപ്പേരുണ്ടാക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News