മലയാളത്തിലെ ആദ്യ ഫോക്സി ആക്ഷൻ സർവൈവൽ ചിത്രത്തിന്റെ ടീസർ പുറത്ത്

നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത എക്സിറ്റിന്‍റെ ടീസർ പുറത്ത്. വിശാഖ് നായരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ എത്തുന്ന മലയാളത്തിലെ ആദ്യ ഫോക്സി ആക്ഷൻ സർവൈവൽ ചിത്രമാണ് എക്സിറ്റ്.

‘ആനന്ദം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മനടനാണ് വിശാഖ് നായർ. മലയാളം, തമിഴ് ദ്വിഭാഷകളിൽ ചിത്രം പ്രേക്ഷകരിലെത്തും. വിശാഖ് നായർ, ശ്രീറാം, ഹരീഷ് പേരടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അതിജീവിക്കാനുള്ള പോരാട്ടം എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

ALSO READ: തങ്കലാന്‍റെ ഓടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

ഏകദേശം രണ്ട് വർഷത്തോളമായി നിർമ്മാണത്തിലിരിക്കുന്ന ഒരു സിനിമയാണ് ഇത്. അത്യധികം ആവേശഭരിതരായ പ്രൊഫഷണലുകളുടെ ഒരു ചെറിയ ടീം നിർമ്മിച്ച ഒരു സിനിമയാണ് ‘എക്‌സിറ്റ്’.

ഷഹീൻ സംവിധാനം ചെയ്യുന്ന ‘എക്‌സിറ്റ്’ എഴുതിയിരിക്കുന്നത് അനീഷ് ജനാർദനാണ്. റിയാസ് നിജാമുദ്ധീൻ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്ററുമാണ്. ധനുഷ് ഹരികുമാറും വിമൽജിത്ത് വിജയനും ചേർന്നാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News