എഐ ശേഷിയുള്ള സമൂഹ മാധ്യമം റിയലി എത്തുന്നു; ഫേസ്ബുക്കിന് വെല്ലുവിളിയാകുമോ?

ലോകത്തെ ആദ്യത്തെ നിര്‍മിത ബുദ്ധിയുടെ (എഐ) ശേഷിയുള്ള സമൂഹ മാധ്യമം എന്ന വിശേഷണം റിയലി (Rili) എന്ന സ്പാനിഷ് കമ്പനിയ്ക്ക്. റിയലി.എഐ (Rili.ai) എന്ന പേരിലാണ് പുതിയ പരീക്ഷണം. ഇതിപ്പോള്‍ ആല്‍ഫാ ഘട്ടത്തിലാണ് (https://alpha.rili.ai/). ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ അപരനെ സൃഷ്ടിക്കാനുള്ള പുതിയ ഫീച്ചറുകളുമായാണ് കമ്പനി എത്തുന്നത്. ഫെയ്സ്ബുക്ക് റിയലിക്കെതിരെ എങ്ങനെ പ്രതികരിക്കുമെന്നതും ടെക് പ്രേമികളില്‍ ജിജ്ഞാസ ഉണ്ടാക്കുന്നു.

ആറു രാജ്യങ്ങളിലാണ് റിയലി സോഫ്റ്റ് ലോഞ്ച് നടത്തിയിരിക്കുന്നത്. ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ബ്രസില്‍, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് ഈ ഘട്ടത്തില്‍ റിയലി പ്രവര്‍ത്തിക്കുകയെന്ന് റിയലിയുടെ സ്ഥാപകരായ ഹോസെ കുഎര്‍വോ, അന്റോണിയോ കമാചോ എന്നിവര്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും തങ്ങളുടെ അറിവുകളും മറ്റും മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ പുതിയ സാഹചര്യം ഒരുക്കാനാണ് റിയലി ശ്രമിക്കുന്നതെന്ന് കമ്പനി പറയുന്നു. റിയലി യൂസര്‍മാര്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ അപരനെ സൃഷ്ടിക്കാം.

Also Read: സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

രണ്ടു പേര്‍ തമ്മില്‍ സ്ഥാപിക്കാന്‍ അനുവദിക്കുന്നതാണ് റിയലി എന്നാണ് അവകാശവാദം. നിലവിലുള്ള യൂട്യൂബ്, ട്വിച്, എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാനും സാധിക്കും. റിയലിക്കെതിരെ മെറ്റായുടെ പ്രതികരണം എന്തായിരിക്കും എന്നത് വ്യക്തമല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News