യൂണിയന്‍ ഗവണ്മെന്റിന്റെ ടെക് ഇന്നൊവേഷന്‍ ചലഞ്ചില്‍ വീണ്ടും തിളക്കമാര്‍ന്ന ജയം സ്വന്തമാക്കിയിരിക്കുകയാണ് ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്റെ ടെക്ജന്‍ഷ്യ എന്ന കമ്പനി. യൂണിയന്‍ ഐടി മന്ത്രാലയം നടത്തിയ ‘ഭാഷിണി ഗ്രാന്റ് ഇന്നൊവേഷന്‍ ചലഞ്ചില്‍ ‘
50 ലക്ഷം രൂപയുടെ പുരസ്‌കാരമാണ് ടെക്ജന്‍ഷ്യ നേടിയത്.
ALSO READ ; ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി
ടെക്ജന്‍ഷ്യ വികസിപ്പിച്ച തത്സമയ വീഡിയോ പരിഭാഷ സോഫ്റ്റ്വേയര്‍ യൂണിയന്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് 10 ഇന്ത്യന്‍ ഭാഷകളില്‍ നടപ്പിലാക്കാനുള്ള കരാറും പുരസ്‌കാരത്തിന്റെ ഭാഗമാണ്. 10 ലക്ഷം രൂപ വീതം വാര്‍ഷിക മെയിന്റനന്‍സ് ഗ്രാന്റും ലഭിക്കും.
ALSO READ ; ഹിമാചലില്‍ നടക്കുന്നത് ബിജെപിയുടെ ഓപ്പറേഷന്‍ താമര, മോദിയെ 2022 ൽ ഹിമാചൽ നിരസിച്ചതാണ്: ജയറാം രമേശ്
2020-ലും യൂണിയന്‍ ഗവണ്മെന്റ് നടത്തിയ ഇന്നൊവേഷന്‍ ചലഞ്ചില്‍ വി – കണ്‍സോണ്‍ എന്ന വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പ് വികസിപ്പിച്ച് ടെക്ജന്‍ഷ്യ ഒന്നാം സമ്മാനമായ ഒരുകോടി രൂപ നേടിയിരുന്നു. പല ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്നവര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ഒന്നിക്കുമ്പോള്‍ ഏത് ഭാഷയില്‍ സംസാരിച്ചാലും ഓരോരുത്തര്‍ക്കും അവരവരുടെ ഭാഷയില്‍ കേള്‍ക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ടെക്ജന്‍ഷ്യ വികസിപ്പിച്ചത്.
ALSO READ ; കറികളൊന്നും വേണ്ട! ഉരുളക്കിഴങ്ങുണ്ടെങ്കില്‍ ഉച്ചയ്‌ക്കൊരുക്കാം കിടിലന്‍ ചോറ്
കേരളത്തിന്റെ ഐടി രംഗത്തെ കുതിച്ചു ചാട്ടത്തിനും വൈജ്ഞാനിക സമൂഹ നിര്‍മിതിക്കും അത് വഴി രൂപപ്പെടുന്ന സമ്പദ് വ്യവസ്ഥയ്ക്കും ഉത്തേജകമായിമാറും ടെക്ജന്‍ഷ്യയുടെ ഈ വലിയ നേട്ടം. ടെക് ഇന്നൊവേഷന്‍ ചലഞ്ചില്‍ വീണ്ടും തിളക്കമാര്‍ന്ന ജയം സ്വന്തമാക്കിയ ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്റെ വീട്ടിലെത്തി ഡിവെഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് മുഴുവന്‍ ടീമിനും അഭിനന്ദനം അറിയിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here