കേന്ദ്ര സര്‍ക്കാരിന്റെ ഭാഷിണി ഇന്നൊവേഷന്‍ ചലഞ്ചിന്റെ മൂന്നാം റൗണ്ടില്‍ ടെക്ജെന്‍ഷ്യ ടെക്‌നോളജീസ്

ഇന്ത്യയുടെ ഭാഷാ വൈവിധ്യം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിജീവിക്കാനും വ്യത്യസ്ത ഭാഷയിലുള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ ആശയവിനിമയം സാധ്യമാക്കാനും വേണ്ടി ഒരുങ്ങുന്ന പ്ലാറ്റ്ഫോമാണ് ‘ഭാഷിണി’. ഇതിന്റെ പിന്നില്‍ കേന്ദ്ര ഐ ടി മന്ത്രാലയമാണ്. ഭാഷിണി പ്ലാറ്റ്‌ഫോമില്‍ വ്യത്യസ്ത ആപ്ലിക്കേഷനുകള്‍ തയാറാക്കുക എന്നതാണ് ചലഞ്ച്.

READ ALSO:ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു; വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത

ടെക്ജെന്‍ഷ്യയുടെ എന്‍ട്രി ‘മള്‍ട്ടി ഭാഷ സപ്പോര്‍ട് ഉള്ള വെബ്ബിനാര്‍ പ്‌ളാറ്റ്‌ഫോം ‘ ആണ് . ഇതില്‍ റിയല്‍ ടൈം പരിഭാഷ സൗകര്യം ഉണ്ടാകും . ഹിന്ദിയില്‍ സംസാരിക്കുന്നത് മലയാളികള്‍ക്ക് മലയാളത്തില്‍ തന്നെ കേള്‍ക്കാം എന്നര്‍ത്ഥം. വെബ്ബിനാറില്‍ ജോയിന്‍ ചെയ്യന്നവരുടെ മാതൃഭാഷയില്‍ തന്നെ വെബ്ബിനാര്‍ കേള്‍ക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് ആയ Vconsol-ന്റെ ഉപജ്ഞാതാക്കളാണ് ടെക്ജെന്‍ഷ്യ ടെക്‌നോളജിസ്.

READ ALSO:ഏഷ്യൻ ഗെയിംസ്; നീരജ് ചോപ്രയ്ക്ക് സ്വർണ്ണം, വെള്ളിമെഡൽ ‘ഓടി’യെടുത്ത് ഹർമിലാൻ ബെയിൻസും അവിനാശ് സാവ്‌ലെയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News