ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ 24 പേജ് ആത്മഹത്യാകുറിപ്പെഴുതി യുവാവ് ജീവനൊടുക്കി; സംഭവം ബെംഗളൂരുവിൽ

death

ബെംഗളൂരുവിൽ ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ 24 പേജുള്ള ആത്മഹത്യാകുറിപ്പെഴുതി വെച്ച് യുവാവ് അത്നഹത്യ ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ മറാത്തഹള്ളി സ്വദേശി അതുല്‍ സുഭാഷ് (34) ആണ് മരിച്ചത്.

സ്വകാര്യ കമ്പനിയിലെ സീനിയര്‍ എക്‌സിക്യുട്ടീവായിരുന്നു അതുല്‍. ഇയാൾ ഏറെ നാളായി ഭാര്യയുമായി പിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു താമസം. ദാമ്പത്യ ജീവിതത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പില്‍ യുവാവ് പറഞ്ഞു. ആത്മഹത്യാ കുറിപ്പിന്റെ നാല് പേജ് സ്വന്തം കൈപ്പടയിലെഴുതിയതാണ്. ബാക്കി 20 പേജ് ടൈപ്പ് ചെയ്ത് പ്രിന്റ് ചെയ്ത് എടുത്തതാണ്. അതുല്‍ ഇ-മെയില്‍ വഴി ആത്മഹത്യാ കുറിപ്പ് പരിചയക്കാരായ നിരവധി പേര്‍ക്ക് അയച്ചുകൊടുത്തിരുന്നു. കൂടാതെ താന്‍ ഭാഗമായ എന്‍.ജി.ഒയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും അതുല്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.

Also read: ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം; ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി കേന്ദ്ര ധനസഹമന്ത്രി

അതേസമയം, ഉത്തര്‍പ്രദേശിലെ കോടതിയില്‍ അതുലിനെതിരെ ഭാര്യ കേസ് കൊടുത്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ ഈ കേസിന്റെ വിധി പുറത്ത് വന്നതായും അത് അതുലിനെതിരായിരുന്നുവെന്നും ഇത് അതുലിനെ അസ്വസ്ഥനാക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ‘നീതി കിട്ടണം’ എന്നെഴുതിയ പ്ലക്കാര്‍ഡ് ആത്മഹത്യയ്ക്ക് മുമ്പായി അതുല്‍ വീടിന് മുന്നില്‍ സ്ഥാപിച്ചിരുന്നു. ഈ വാക്കുകളോടെയാണ് അതുലിന്റെ ആത്മഹത്യാ കുറിപ്പ് ആരംഭിക്കുന്നതും. കൂടാതെ ആത്മഹത്യാ കുറിപ്പ്, കാറിന്റെ താക്കോല്‍, ചെയ്തു തീര്‍ത്തതും ചെയ്യാന്‍ ബാക്കിയുള്ളതുമായ കാര്യങ്ങളുടെ പട്ടിക എന്നിവയെല്ലാം കപ്‌ബോര്‍ഡില്‍ വെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News