കൊച്ചി കാക്കനാട്ടേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസിനെ ഏറ്റെടുത്ത് ടെക്കികള്‍. ഇന്‍ഫോപാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഭൂരിഭാഗം കമ്പനികളിലെ ജീവനക്കാരും വാട്ടര്‍ മെട്രോയെ ആശ്രയിച്ചു തുടങ്ങി. വരും ദിവസങ്ങളില്‍ വാട്ടര്‍മെട്രോയുടെ പ്രചാരണത്തിനായി രംഗത്തിറങ്ങാനാണ് ടെക്കികളുടെ തീരുമാനം.
കാത്തു കാത്തിരുന്ന വാട്ടര്‍ മെട്രോ ഐടി ഹബ്ബായി മാറികൊണ്ടിരിക്കുന്ന കാക്കനാട്ടേക്ക് എത്തിയപ്പോള്‍ ടെക്കികളും ഇപ്പോള്‍ ഹാപ്പിയാണ്. ജോലിയ്ക്കായി ഇന്‍ഫോപാര്‍ക്കിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്തിച്ചേരാം. ഒപ്പം ഗതാഗതകുരുക്ക്, സുരക്ഷിത യാത്ര, സമയ ലാഭം ഇവയെല്ലാമാണ് ഇവരെ ഇങ്ങോട്ടേക്ക് ആകര്‍ഷിച്ച പ്രധാന ഘടകങ്ങള്‍.
സ്വന്തം വാഹനത്തില്‍ ഓഫീസിലെത്തിയവരും ഇപ്പോള്‍ ഈ യാത്രയോടെ ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. ശുദ്ധവായുവു ശ്വസിച്ചും പച്ചപ്പിന്റെ കാഴ്ചകളെ ആസ്വദിച്ചും സഞ്ചരിക്കാമെന്നതാണ് ഇക്കുട്ടര്‍ പറയുന്നത്. കാക്കനാട് ടെര്‍മിനലില്‍ നിന്നും ഇന്‍ഫോപാര്‍ക്ക് ഫേസിലേക്ക് ജലപാത നീട്ടണമെന്നാണ് ഇവരുടെ മറ്റൊരാവശ്യം.
നിലവില്‍ വൈറ്റില- കാക്കനാട് റൂട്ടില്‍ ഒരു ബോട്ടാണ് സര്‍വീസ് നടത്തുന്നത്. കൂടുതല്‍ ബോട്ടുകളെത്തിച്ച് സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി കൊച്ചി വാട്ടര്‍ മെട്രോ അധികൃതരെ നേരിട്ടുകണ്ട് ആവശ്യം ധരിപ്പിക്കാനാണ് ടെക്കികളുടെ ആലോചന. കൂടാതെ വരും
ദിവസങ്ങളില്‍ വാട്ടര്‍ മെട്രോയുടെ പ്രചാരണത്തിനായി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലുമാണ് ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here