ബജറ്റിനെ സ്വാഗതം ചെയ്ത് ടെക്കികളും; ഐ ടി മേഖലയ്ക്കായി മാറ്റിവച്ചത് 500 കോടിയിലധികം രൂപ

സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്ത് ടെക്കികളും. ഐ ടി രംഗത്തിന് വലിയ പ്രാധാന്യം നല്‍കിവരുന്ന സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ 500 കോടിയില്‍പ്പരം രൂപ ഈ മേഖലയ്ക്കായി മാറ്റിവെച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ടെക്കികള്‍ പ്രതികരിച്ചു. സര്‍ക്കാരിന്‍റെ പ്രോത്സാഹനഫലമായി സ്റ്റാര്‍ട്ടപ്പ് രംഗത്തും വലിയ മുന്നേറ്റമാണുമുണ്ടായെന്നും കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ പറഞ്ഞു.

Also Read: ബജറ്റില്‍ ടൂറിസം മേഖലയ്ക്ക് മികച്ച പരിഗണന; പദ്ധതികള്‍ക്ക് വളര്‍ച്ചയും വേഗവും നല്‍കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളത്തെ മുന്‍നിര ഐ ടി ഹബ്ബാക്കി മാറ്റുക എന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി ഇത്തവണ വിവരസാങ്കേതിക മേഖലയ്ക്കായി സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത് 507.14 കോടി രൂപയാണ്.തിരുവനന്തപുരം ടെക്നോ പാര്‍ക്കിന്‍റെ വികസനത്തിനായി 27.47 കോടിയും കൊച്ചി, ചേര്‍ത്തല, കൊരട്ടി ഇന്‍ഫോപാര്‍ക്കുകള്‍ക്കായി 26.70 കോടി രൂപയുമാണ് വകയിരുത്തിയത്. ഐ ടി മേഖലയ്ക്കായി വലിയ തുക വകയിരുത്തുന്നത് സ്വാഗതാര്‍ഹമാണെന്നും കൂടുതല്‍ കമ്പനികളെ ഉള്‍ക്കൊള്ളുന്നതിനായി ഇന്‍ഫോപാര്‍ക്ക് ഫെയ്സ് 3 ഉള്‍പ്പടെ തുടങ്ങുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും ഇന്‍ഫോപാര്‍ക്കിലെ ഐ ടി ജീവനക്കാരുടെ സംഘടനയായ പ്രോഗ്രസീവ് ടെക്കീസിന് നേതൃത്വം നല്‍കുന്ന അനീഷ് പന്തലാനി പറഞ്ഞു.

Also Read: ‘കേന്ദ്ര ബജറ്റ്‌ മുന്നോട്ടുവെച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക്‌ ബദലുയര്‍ത്തുന്നതാണ്‌ സംസ്ഥാന ബജറ്റ്’: എം.വി ഗോവിന്ദന്‍ മാസ്റ്റർ

കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ കമ്പനികളുടെയും ജീവനക്കാരുടെയും എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി കണക്കുകള്‍ പുറത്തുവന്നിരുന്നു. ഐ ടി മേഖലയില്‍ പുതുതായി 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്കില്‍ ഐ ബി എസ് കമ്പനിയുടെ ക്യാമ്പസ് ഉദ്ഘാടനച്ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News