വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലം ജി 20 ഉച്ചകോടിക്കായി എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് മടങ്ങാനായില്ല. യാത്രയ്ക്ക് തൊട്ടുമുന്‍പാണ് കനേഡിയന്‍ സായുധ സേന സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ജസ്റ്റിന് ട്രൂഡോയും ഒപ്പം എത്തിയ പ്രതിനിധി സംഘവും ഇന്ന് രാത്രി 8.00 മാണിക്കാണ് കാനഡയിലേക്ക് മടങ്ങാനിരുന്നത്.
തകരാര്‍ പരിഹരിക്കും വരെ ജസ്റ്റിന് ട്രൂഡോയും സംഘവും ഇന്ത്യയില്‍ തുടരും. രാത്രിയില്‍ സാങ്കേതിക തകരാര്‍ പരിഹരിക്കാനാകില്ലെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. കാനഡയിലേക്ക് സഞ്ചരിക്കാനിരുന്ന CFC001 വിമാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്. കഴിഞ്ഞ വെളിയാഴ്ചയാണ് ജസ്റ്റിന് ട്രൂഡോ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ എത്തിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here