ഷൊര്‍ണൂരിന് സമീപം വഴിയില്‍ ഒന്നര മണിക്കൂറായി കുടുങ്ങി വന്ദേഭാരത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വന്ദേഭാരത് വഴിയില്‍ കുടുങ്ങിയത്. ബാറ്ററി സംബന്ധിച്ച പ്രശ്‌നമാണ് കാരണമെന്നും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു. ഷൊര്‍ണൂര്‍ ബി ക്യാബിനിലാണ് വന്ദേഭാരത് കുടുങ്ങിയത്. വാതില്‍ തുറക്കാന്‍ കഴിയുന്നില്ലെന്നും എസി പ്രവര്‍ത്തിക്കുന്നില്ല എന്നുമാണ് വിവരങ്ങള്‍.
ALSO READ: പുതുവർഷം സിനിമാ പ്രേമികൾക്ക് ആഘോഷമാക്കാം; ജനുവരിയിൽ റിലീസാകുന്ന പ്രധാന ചിത്രങ്ങൾ ഇവയൊക്കെയാണ്
കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് അപ്രതീക്ഷിതമായി ഉണ്ടായ തകരാറ് മൂലം മറ്റ് ട്രെയിനിലെ യാത്രക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. എത്ര സമയത്തിനുള്ളില്‍ ട്രെയിന്റെ തകരാറ് പരിഹരിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ റെയില്‍വേ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ALSO READ: കൊടകര കുഴല്‍പ്പണ കേസ്; തിരൂര്‍ സതീശന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി
സാങ്കേതിക തകരാര്‍ പരിഹരിക്കാനാകാത്തിനാല്‍ മറ്റൊരു ട്രെയിനിന്റെ എഞ്ചിന്‍ ഉപയോഗിച്ച് വന്ദേഭാരത് ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ എത്തിക്കുമെന്നാണ് ഒടുവില്‍ റെയില്‍വേ അറിയിച്ചിരിക്കുന്നത്.
ALSO READ: കേരള ടൂറിസത്തിന്റെ നവീകരിച്ച വെബ്‌സൈറ്റ് പുറത്തിറക്കി മന്ത്രി മുഹമ്മദ് റിയാസ്
Vande Bharat got stuck near Shornoor due to a technical glitch. The railway authorities responded that the cause was a battery issue and efforts were being made to resolve it.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here