രാവിലെ എട്ടിന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനം 8 മണിക്കൂർ വൈകി, യാത്രക്കാർ പ്രതിഷേധത്തിൽ

കോഴിക്കോട് നിന്ന് രാവിലെ എട്ടിന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാന വൈകിയതോടെ യാത്രക്കാർ പ്രതിഷേധത്തിൽ. വിമാനത്തിന് യന്ത്ര തകരാരാണെന്നാണ് അധികൃതർ സംഭവത്തിൽ വിശദീകരണം നൽകിയത്. മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അയക്കാനാണ് അധികൃതരുടെ നീക്കം. കോഴിക്കോട് നിന്ന് പുറപ്പെടേണ്ട വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉള്ളത് 168 യാത്രക്കാരാണ്. 8 മണിക്കൂർ വൈകിയിട്ടും പകരം സംവിധാനം ഉണ്ടാക്കിയില്ലെന്ന് സംഭവത്തിൽ യാത്രക്കാർ അഭിപ്രായപ്പെടുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ കാത്തിരുന്നു വലഞ്ഞിട്ടുണ്ട്. എയർ ഇന്ത്യാ എക്സ്പ്രസ്സ് വൺ എക്സ് വിമാനമാണ് വൈകുന്നത്.

ALSO READ: KTM ബൈക്കിൽ പാഞ്ഞെത്തി മകൻ; നിറകണ്ണുകളോടെ മകനെ ശാസിച്ച് അമ്മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News