കുവൈത്ത് തീപിടിത്തം യാദൃശ്ചികം, കുറ്റകരമായ അനാസ്ഥയായി കണക്കാക്കാൻ കഴിയില്ല; സാങ്കേതിക റിപ്പോർട്ട് പുറത്ത്

kuwait fire

കുവൈത്ത് മംഗെഫിലെ തീപിടിത്തം യാദൃശ്ചികമാണെന്നും കുറ്റകരമായ അനാസ്ഥയായി കണക്കാക്കാൻ ആകില്ലെന്നും സാങ്കേതിക റിപ്പോർട്ട്. അന്വേഷണത്തിനൊടുവിൽ കസ്റ്റഡിയിലെടുത്ത പ്രതികൾക്ക് ജാമ്യം അനുവദിച്ചതായും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. മൂന്ന് ഇന്ത്യക്കാരും ഒരു കുവൈത്തി പൗരനും നാല് ഈജിപ്തുകാരുമാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. 300 കുവൈത്തി ദിനാർ വീതം കെട്ടിവച്ചശേഷം ഇവർക്ക് ജാമ്യം അനുവദിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Also Read; ദുബായിൽ ബസ് ഡ്രൈവർമാർക്കായി ദുബായ് ആ‍ർടിഎയുടെ നേതൃത്വത്തിൽ ബോധവല്‍ക്കരണ പരിശീലന പരിപാടി

സാങ്കേതിക റിപ്പോർട്ടിൽ യാദൃശ്ചികമായാണ് തീപിടിത്തമുണ്ടായതെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ക്രിമിനൽ കുറ്റമായി കണക്കാക്കാൻ ആകില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കി. കേസ് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് പബ്ലിക് പ്രോസിക്യൂഷൻ റഫർ ചെയ്തതായാണ് വിവരം. കഴിഞ്ഞ ജൂൺ പന്ത്രണ്ടിന് പുലർച്ചെയാണ് കുവൈത്തിലെ മംഗെഫിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. 45 ഇന്ത്യക്കാരുൾപ്പെടെ 49പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ 24 പേർ മലയാളികളായിരുന്നു.

Also Read; ‘വയനാടിനൊരു കൈത്താങ്ങ്, ഞങ്ങളുമുണ്ട് കൂടെ’; ദുരിതാശ്വാസനിധിയിലേക്ക് കണ്ണൂർ കുടുംബശ്രീ സമാഹരിച്ചത് 1.59 കോടി

മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരാണ് മരിച്ച എല്ലാവരും. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങൾ ചുമത്തി പബ്ലിക് പ്രോസിക്യൂഷൻ ആരംഭിച്ച അന്വേഷണത്തിന് ഒടുവിലാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. കെട്ടിടത്തിൽ നിയമലംഘനമുണ്ടായിട്ടുണ്ടെന്ന നിഗമനത്തിലായിരുന്നു പ്രാരംഭഘട്ടത്തിലെ അന്വേഷണം. ഇതേതുടർന്ന് രാജ്യത്തെ തൊഴിലാളി ക്യാപുകളിലെല്ലാം കെട്ടിടനിയമം കർശനമായി പാലിക്കുന്നുണ്ടോയെന്ന് അറിയാൻ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ പരിശോധനയും ശക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News