‘വയനാട്ടിൽ ഏത്‌ അടിയന്തിര സാഹചര്യവും നേരിടാൻ ഔദ്യോഗിയ സംവിധാനങ്ങൾ പൂർണ്ണ സജ്ജം’: മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്ടിൽ ഏത്‌ അടിയന്തിര സാഹചര്യവും നേരിടാൻ ഔദ്യോഗിയ സംവിധാനങ്ങൾ പൂർണ്ണ സജ്ജമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലാതല അവലോകന യോഗത്തിന്‌ ശേഷം മാധ്യമങ്ങളൊട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ഒ ആർ കേളുവും എകെ ശശീന്ദ്രനും വിവിധ ക്യാമ്പുകൾ സന്ദർശിച്ചു.

ALSO READ: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: 35,000 രൂപ നഷ്ടപരിഹാരം നൽകണം ഉപഭോക്തൃ തർക്ക പരിഹാര കോടതി

മുപ്പതംഗ എൻ ഡി ആർ എഫ്‌ ജില്ലയിലുണ്ട്‌.മണ്ണിടിച്ചിൽ ഉരുൾപ്പൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ ശക്തമായ നിരീക്ഷണമുണ്ട്‌.നദികളിലേയും പുഴകളിലേയും ജലനിരപ്പ്‌ നിയന്ത്രിക്കാൻ കർണ്ണാടകയിൽ വിവിധ അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടാൻ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ബോട്ടുകൾ ആവശ്യമെങ്കിൽ ലഭ്യമാക്കും. അടുത്ത മൂന്ന് ദിവസങ്ങളിൽ യെല്ലോ അലർട്ടാണ്‌ ജില്ലയിൽ കൂടുതൽ ക്യാമ്പുകളിലേക്ക്‌ വിവിധയിടങ്ങളിൽ നിന്ന് ആളുകളെ മാറ്റുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ: കനത്ത മഴ; ആറാഴ്ച ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ്

മാനന്തവാടി പനമരം പുഴകളും കബനി നദിയും പരന്നൊഴുകുകയാണ്‌.ബത്തേരി താലൂക്കിൽ നൂൽപ്പുഴയും കരകവിഞ്ഞ്‌ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്‌. ഇവിടങ്ങളിൽ നിന്നുള്ള വെള്ളമെത്തുന്ന ബീച്ചനഹള്ളി,നുഗു അണക്കെട്ടുകൾ തുറന്നുവിട്ടിട്ടുണ്ട്‌.കൂടുതൽ വെള്ളം തുറന്നുവിടാൻ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.

വൈത്തിരി മാനന്തവാടി ബത്തേരി താലൂക്കുകളിലെ വിവിധ ക്യാമ്പുകളിൽ മന്ത്രിമാരായ ഒ ആർ കേളു,എ. കെ ശശീന്ദ്രൻ എന്നിവർ സന്ദർശ്ശിച്ചു. പുൽപ്പള്ളി ചീയമ്പത്ത്‌ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ്‌ മരിച്ച ചീയമ്പം 73 ലെ സുധന്റെ കുടുംബത്തിന്‌ ധനസഹായം മന്ത്രി ഒ ആർ കേളു കൈമാറി. പത്ത്‌ ലക്ഷം രൂപയാണ്‌ കൈമാറിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News